ശകാരിക്കാൻ താമസിക്കുക

ശകാരിക്കാൻ താമസിക്കുക

ശകാരിക്കാൻ താമസിക്കുക

(2 കൊരിന്ത്യർ 3:18)

ഡോ. ഇട്ടി എബ്രഹാം

നിങ്ങൾ തികഞ്ഞവരല്ലല്ലോ? ആ അപാതകളിൽ ചിലതു നിങ്ങളുടെ ഏറ്റവും അടുത്തവരെ വേദനിപ്പിക്കുന്നു, എന്നാൽ അവ നിങ്ങളെ കൂടുതൽ വേദനിപ്പിക്കുന്നു. നമ്മുടെ തെറ്റുകളും പരാജയങ്ങളും നമ്മുടെ ആത്മാവിനെ ഭാരപ്പെടുത്തുന്നു, നാം സ്വയം ധൈര്യഹീനരായി 'എനിക്ക് എന്താണു കുഴപ്പം?' എന്നു ചോദിച്ചുപോകുന്നു. 

നമ്മുടെ തെറ്റ് എന്താണെന്നു ദൈവത്തിന് അറിയാം. എങ്കിലും അവിടുന്നു നമ്മെ സ്‌നേഹിക്കുന്നു. നാം ക്രിസ്തുവിൽ വളരുന്നതനുസരിച്ച് അവിടുന്നു ക്ഷമയോടെ നമ്മിൽ പ്രവർത്തിക്കുന്നു. നമ്മെ ബുദ്ധിയുള്ളവരും മികച്ചവരും ശക്തരുമാക്കാൻ അവിടുന്നു സഹായിക്കുന്നു. അവിടുന്നു ദീർഘക്ഷമയുള്ളവനാണ്. പുറപ്പാട് 34:6ൽ ഇങ്ങനെ വായിക്കുന്നു: ''യഹോവ അവന്റെ മുൻപാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.''

സംഖ്യാപുസ്തകം 14:18 പ്രഖ്യാപിക്കുന്നത് ഇങ്ങനെ: ''യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ.'' 2 പത്രൊസ് 3:15 പറയുന്നു: ''നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.''

നിങ്ങളുടെ തെറ്റുകൾ കർത്താവിനോട് ഏറ്റുപറയുക, സ്വയം അടിക്കരുത്. ''ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.'' എന്നതു മനസ്സിൽ എപ്പോഴും കരുതുക. അവിടുത്തെ മുഖത്തേക്കു നോക്കൂ, അവിടുന്നു നിങ്ങളെ തേജസ്സിൽൽനിന്നു തേജ്ജസ്സിലേക്കു രൂപാന്തരപ്പെടുത്തട്ടെ. അവിടുന്നു നമുക്കു ക്ഷമകാണിക്കുന്നവനാണ്. അവിടുന്നു ഇപ്പോഴും അനന്യൻ - ശകാരത്തിനു താമസവും ക്ഷമിക്കാൻ വേഗയുമുള്ളവൻ. 

Advertisement