ഇന്ന് ലോക പുസ്തകദിനം: മലയാളക്കരയിൽ ആദ്യം അച്ചടിച്ച മലയാളഗ്രന്ഥത്തിന് 200 വയസ്സ്
തൃശ്ശൂർ: മലയാളക്കരയിൽ ആദ്യമായി മലയാളത്തിൽ അച്ചടിച്ച ഗ്രന്ഥത്തിന് 200 വയസ്സ്. ‘ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ’ എന്ന എന്ന ഗ്രന്ഥമാണിത്. ആരാണ് ഈ പുസ്തകത്തിലെ കഥകളുടെ രചയിതാക്കളെന്ന് അറിയില്ലെങ്കിലും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇംഗ്ലീഷ് പണ്ഡിതനായ ബെഞ്ചമിൻ ബെയ്‍ലിയാണ്. അച്ചടിക്കായി ഇദ്ദേഹം കോട്ടയം ചാലുകുന്നിൽ 1821-ൽ പ്രസ് സ്ഥാപിച്ചു. ചൈന്നൈയിൽ നിന്നാണ് അച്ചടിക്കുള്ള അച്ച് ഇദ്ദേഹം രൂപപ്പെടുത്തിയത്.
ചൈന്നൈയിൽ നിന്നാണ് അച്ചടിക്കുള്ള അച്ച് ഇദ്ദേഹം രൂപപ്പെടുത്തിയത്. സി.എം.എസ്. പ്രസിൽ 1824-ലാണ് ഇത് അച്ചടിച്ചത്.
പാശ്ചാത്യരാജ്യങ്ങളിൽ പ്രചരിച്ചിരുന്ന, ബൈബിൾ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സാരോപദേശകഥകളാണ് ഇതിന്റെ ഉള്ളടക്കം.മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയും ആദ്യ പാഠപുസ്തകവുമാണിത്. സന്മാർഗബോധമുള്ളതും ക്രിസ്തീയ ആശയങ്ങൾ ഉൾക്കൊള്ളുന്നതുമായ എട്ടു കഥകളാണ് ഇതിലുള്ളത്. കുട്ടികൾക്കുള്ള പാഠപുസ്തകം എന്ന രീതിയാണ് രചനയ്ക്കുള്ളത്.
ഇതിനുമുൻപേ സംക്ഷേപ വേദാർഥവും ഹോർത്തൂസ് മലബാറിക്കസുെമല്ലാം മലയാളത്തിൽ അച്ചടിച്ചിട്ടുണ്ടെങ്കിലും അവയുടെ അച്ചടി വിദേശത്തായിരുന്നു.