വൈപിഇ കേരള സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹ സമാപ്തി

വൈപിഇ കേരള സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹ സമാപ്തി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാന ജനറൽ ക്യാമ്പിന് അനുഗ്രഹസമാപ്തി. മുളക്കുഴ മൗണ്ട് സിയോൺ കൺവെൻഷൻ സെന്ററിൽ  നടന്ന സ്റ്റേറ്റ് ക്യാമ്പ് സ്റ്റേറ്റ് ഓവർസിയർ റവ. വൈ.റെജി ഉദ്ഘാടനം നിർവ്വഹിച്ചു. വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിച്ചു.

വിവിധ സെക്ഷനുകളിൽ ടാലൻറ് ടൈം, പ്രൈസ് ആൻഡ് വർഷിപ്പ്, പേഴ്സണൽ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, പവർ കോൺഫറൻസ്, ഗെയിംസ്, കിഡ്സ് പ്രോഗ്രാം, ബൈബിൾ സ്റ്റഡി, മോട്ടിവേഷൻ സ്പീച്ച്, സംവാദം, സംഗീത പരിശീലനം, ഗ്രൂപ്പ് ചർച്ച, ഡിവോഷൻ തുടങ്ങീ വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു. 

വിവിധ സെഷനുകളിൽ പാസ്റ്റർ ഷിബു കെ മാത്യു, ഡോ.ജയ്സൺ തോമസ്, ഡോ.സി.ടി.ലൂയിസ്കുട്ടി, ഡോ. ജിനോഷ് പി.ജോർജ്, ഡോ.ബോബി എസ് മാത്യു, ഡോ. എയ്ഞ്ചൽ എൽസ വർഗീസ്, പാസ്റ്റർ ജോ തോമസ്,  പാസ്റ്റർ ടി എ വർഗീസ്, പാസ്റ്റർ അഭിമന്യു അർജുൻ, പാസ്റ്റർ ബാബു ജോൺ, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ സാംകുട്ടി മാത്യൂ, പാസ്റ്റർ ഷൈജു ഞാറയ്ക്കൽ, പാസ്റ്റർ എബനേസർ എച്ച് എം, ജോസഫ് മാറ്റത്തുകാല എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനത്തിൽ സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി സി തോമസ് , സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി എന്നിവർ സന്ദേശം നൽകി.

സന്നദ്ധ സേവനം നടത്തുന്ന പാസ്റ്റർ ചാർലി വർഗീസ്, മുൻ വൈ പി ഇ പ്രസിഡൻ്റ് പാസ്റ്റർ പി എ ജെറാൾഡ് എന്നിവർക്ക് മെമൻ്റോ നൽകി ആദരിച്ചു.

പ്രശസ്ത ഗായകൻ ഇമ്മാനുവൽ കെ ബി, ബോവസ് രാജു, ജബ്ബേസ് പി ശമുവേൽ, എബി റ്റി ജോസഫ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 

സെക്രട്ടറി സജു സണ്ണി, ഡെന്നിസ് വർഗ്ഗീസ്, വി എസ് വൈജുമോൻ, ജെയിംസ് പി ജെ, ബിബിൻ തോമസ് എന്നിവരടങ്ങുന്ന വൈ പി ഇ സ്റ്റേറ്റ് ബോർഡ്  നേതൃത്വം നൽകി.

Advertisement

Advertisement