സയോൻ ക്രിസ്ത്യൻ ചർച്ച് ആലയ സമർപ്പണം മെയ്‌ 20നു

സയോൻ ക്രിസ്ത്യൻ ചർച്ച് ആലയ സമർപ്പണം മെയ്‌ 20നു

കുര്യൻ ഫിലിപ്പ് ചിക്കാഗോ

ചിക്കാഗോ : സയോൻ ക്രിസ്ത്യൻ ചർച്ചിന് വേണ്ടി പുതിയതായി വാങ്ങിയ ആരാധനയാലയത്തിന്റെ സമർപ്പണ ശുശ്രൂഷ മെയ്‌ 20 ശനിയാഴ്ച രാവിലെ 10 ന് നടക്കും. സീനിയർ പാസ്റ്ററും പ്രസിഡന്റുമായ പാസ്റ്റർ സണ്ണി മാത്യു നേതൃത്വം നല്കും. ഇതൊടാനുബന്ധിച്ചു സഭയുടെ കൺവെൻഷനും മെയ്‌ 19,20 തീയതികളിൽ വൈകിട്ടു 7മുതൽ പുതിയ ആലയത്തിൽ (382 S Mt. Prospect Road, Des Plaines) നടക്കും. ഡോ.സാബു വർഗീസ് (ന്യൂയോർക്ക് ) മുഖ്യ പ്രസംഗകനായിരിക്കും.

25000 സ്‌ക്വയർ ഫീറ്റ് വിസ്തൃതി ഉള്ള വിശാലമായ ബിൽഡിംങും പരിസരവും 2 മില്ലിയൻ ഡോളറിനാണ് സിയോൻ ക്രിസ്ത്യൻ ചർച്ച് സ്വന്തം ആക്കിയത്. 2004 ലാണ് സഭയുടെ പ്രവർത്തനം ഒരു വീടിന്റെ ബേസ്മെന്റിൽ ആരംഭിച്ചത്. പാസ്റ്റർ സണ്ണി മാത്യുവിനോടൊപ്പം ഭാര്യ സിസ്റ്റർ മോളമ്മ മാത്യുവും സഭാ പ്രവർത്തനങ്ങളിൽ സജീവമാണ്. പാസ്റ്റർ എബി മാത്യു, പാസ്റ്റർ ബാബു കുര്യൻ എന്നിവരും മലയാളം ആരാധനക്ക് സീനിയർ പാസ്റ്റർ സണ്ണി മാത്യുവിനോടൊപ്പം പങ്കാളിത്തം വഹിക്കുന്നു.

ഇംഗ്ലീഷ് ആരാധനക്ക് പാസ്റ്റർ സാം എബ്രഹാം, ഭാര്യ മിനി എബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു. സ്പാനിഷ് ആരാധനക്ക് പാസ്റ്റർ റഫൽ ഗാർഷ്യ , മാർഗ്ഗരിറ്റ എന്നിവരും നേതൃത്വം നൽകുന്നു. 

വിവരങ്ങൾക്ക് : ബ്രദർ മാത്യു കട്ടപ്പുറത്ത് - (224 -558 - 8763).