സയോൺ ചർച്ച് ഓഫ് ഗോഡ് അൽ ഐൻ ഒരുക്കുന്ന ആത്മീയ സംഗമം ഇന്ന് മുതൽ

സയോൺ ചർച്ച് ഓഫ് ഗോഡ് അൽ ഐൻ ഒരുക്കുന്ന ആത്മീയ സംഗമം ഇന്ന് മുതൽ

അൽ ഐൻ : സയോൺ ചർച്ച് ഓഫ് ഗോഡ് അൽ ഐൻ ന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 6 - 8 (ചൊവ്വ - വ്യാഴം) വരെ ദിവസവും വൈകിട്ട് 7: 30 മുതൽ 9:30 വരെ ഇവാഞ്ജലിക്കൽ ചർച്ച് സെന്റർ അൽ ഐനിൽ  ആത്മീയ സംഗമം എന്ന പേരിൽ കൺവെൻഷൻ നടക്കും. പാസ്റ്റർ ജെറാൾഡ് ലോങ്ങ് ജോൺ ( എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാഞ്ജലിക്കൽ ചർച്ച് ) ഉദ്ഘാടനം ചെയ്യും പാസ്റ്റർ അനീഷ് തോമസ് റാന്നി ( പവർ വിഷൻ ടിവി ) പ്രസംഗിക്കും. 

 അൽ ഐൻ സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നിർവഹിക്കും. പാസ്റ്റർ ജോസ് മല്ലശേരി നേതൃത്വം നൽകും.