സീയോൺ സംഘം 70-ാമത് ജനറൽ കൺവൻഷൻ ജനു. 5 മുതൽ

സീയോൺ സംഘം 70-ാമത് ജനറൽ കൺവൻഷൻ ജനു. 5 മുതൽ

വാർത്ത: ബൈജു എസ്. പനയ്ക്കോട്

തിരുവനന്തപുരം: സീയോൺ സംഘം സഭകളുടെ വാർഷിക കൺവെൻഷൻ വെള്ളറട ജെ. എം. ഹാളിൽ ജനുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ വൈകുന്നേരം 6 മുതൽ 9.30 വരെ നടക്കും. പാസ്റ്റർ ജയ്‌സ് പാണ്ടനാട്, പാസ്റ്റർ അരവിന്ദ് വിൽസെന്റ്, ഡോക്ടർ എൻ. എസ്. സൈമൺ, പാസ്റ്റർ സി. ശീലാസ് എന്നിവർ പ്രസംഗിക്കും. സീയോൺ യൂത്ത് മൂവ്മെന്റ് സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. വിവരങ്ങൾക്ക്‌: 8547108676