പെന്തെക്കോസ്തു സംഗമത്തിന് ബ്രിസ്ബൻ വേദിയാകുന്നു

0
4789

റോയ് ബി ഉമ്മൻ(പബ്ലിസിറ്റി കൺവീനർ)

ബ്രിസ്ബൻആസ്‌ത്രേലിയയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത സംരംഭമായ A.U.P.C യുടെ (ആസ്‌ത്രേലിയ യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ചസ്) ഏഴാമതു ദേശീയ സമ്മേളനത്തിന് ആസ്പ്ലി സ്റ്റേറ്റ് ഹൈസ്‌കൂൾ ബ്രിസ്ബൻ വേദിയാകുന്നു.  ജൂലൈ 11 മുതൽ 14 വരെ നടക്കുന്ന വിവിധ ശുശ്രൂഷകളിൽ പാസ്റ്റർ അനീഷ് ഏലപ്പാറയും പാസ്റ്റർ ഷാജി ദാനിയേലും മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഡോ.ബ്ലെസ്സൻ മേമനയുടെ നേതൃത്വത്തിൽ A.U.P.C. ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. വിവിധ സെഷനുകളിൽ   പാസ്റ്റർമാരായ സാജൻ കുരുവിള, മാത്യു തര്യൻ, ജെസ്‌വിൻ മാത്യുസ്, റോയ് സാമുവേൽ, ഏബ്രഹാം വർഗീസ്, ജെയിംസ് ജോൺ, പ്രസാദ് പത്രോസ്‌ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. 14 ഞായറാഴ്ച്ച രാവിലെ 9 മണിക്കു നടക്കുന്ന സംയുക്ത ആരാധനയോടെ  ആത്മീക സമ്മേളനങ്ങൾക്ക് തിരശ്ശീല വീഴും.

കൂടൂതൽ വിവരങ്ങൾക്ക്:
+61490 826 061
info@aupc.net.au

LEAVE A REPLY

Please enter your comment!
Please enter your name here