വാഹനാപകടം : പാസ്റ്റർ എം.ഐ.ഈപ്പൻ അത്ഭുതകരമായി രക്ഷപ്പെട്ടു
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു
ബെംഗളൂരു: കർണാടക ശാരോൺ അസംബ്ലീ സഭ പ്രസിഡൻ്റും വടക്കേ ഇന്ത്യയിലെ പ്രധാന മിഷനറി പ്രവർത്തകനും കൺവെൻഷൻ പ്രസംഗകനുമായ പാസ്റ്റർ എം.ഐ.ഈപ്പൻ കർണാടകയിൽ കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായ് രക്ഷപ്പെട്ടു.
സഹ ശുശ്രൂഷകനായ പാസ്റ്റർ പ്രകാശ് ദിവാകരൻ്റെ കാറിൽ ഹരിഗർ എന്ന സ്ഥലത്ത് ഒരു സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് മടങ്ങവെ ഇന്ന് വൈകിട്ട് 3ന് കർണാടകയിലെ തുംകൂർ ദേശീയ പാതയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
മുൻഭാഗം തകർന്ന കാറിൻ്റെ എയർബാഗ് പെട്ടെന്ന് തുറന്നതിനാൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഉടൻ തന്നെ ആംബുലൻസിൽ തുംകൂർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ശരീരത്തിന് ഇപ്പോൾ നല്ല വേദനയുണ്ടെന്നും മുൻകൂട്ടി തയ്യാറാക്കിയ (സെപ്റ്റംബർ 16 മുതൽ ) ഓറീസയിൽ മിഷനറി പ്രവർത്തനത്തിന് പോകുവാൻ യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാനും ദൈവമക്കൾ പ്രാർഥിക്കണമെന്നും അദ്ദേഹം ഗുഡ്ന്യൂസിനോട് പറഞ്ഞു. പാസ്റ്റർ എം.ഐ.ഈപ്പനും പാസ്റ്റർ പ്രകാശിൻ്റെയും പൂർണ്ണ സൗഖ്യത്തിനായി ഏവരും പ്രാർഥിക്കുക.