വാഹനാപകടം : യുവതിയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കഞ്ഞിക്കുഴിയിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വടവാതൂർ സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം. വടവാതൂർ തകിടിയേൽ എക്സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫിസിനു മുന്നിലായിരുന്നു അപകടം. മലപ്പുറത്തെ നഴ്സിംങ് ട്യൂട്ടറായ എക്സിബാ അവധിയ്ക്കായി നാട്ടിൽ എത്തിയതായിരുന്നു. ജനു.14ന് ഇന്ന് രാവിലെ ജോലിയ്ക്കായി തിരികെ പോകാനായി പിതാവിനൊപ്പം സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് പിന്നിൽ നിന്നും എത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ എക്സിബയുടെ മരണം സംഭവിച്ചു. സംസ്കാരം നാളെ ജനുവരി 15 ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വടവാതൂർ ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ.
കോട്ടയം കൊല്ലാട് ഇമ്മാനുവേൽ ഫെയ്ത് ഫെല്ലോഷിപ് സഭാംഗമാണ്.
മാതാവ്: ജാൻസി, പിതാവ്: ജെയിംസ്. സഹോദരി: ജിപ്സ
Advertisement