പാസ്റ്റർ സണ്ണി ഫിലിപ്പിന്റെ സംസ്കാരം ഏപ്രിൽ 22ന്

റാന്നി: ഐപിസി റാന്നി വെസ്റ്റ് സെൻ്ററിലെ പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) റാന്നിയ്ക്കടുത്ത് മന്ദമരുതി ചെല്ലയ്ക്കാട് ഉണ്ടായ അപകടത്തിൽ മരിച്ചു.
ഭൗതിക ശരീരം ചൊവ്വാഴ്ച [ 22-4-2025] രാവിലെ 7 മുതൽ 9 വരെ പൂവൻമല എബനേസർ സഭയിൽ പൊതുദർശനത്തിന് വെച്ചശേഷം10 മുതൽ 1 വരെ റാന്നി കീകൊഴൂർ ഐപിസി സഭയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കീകൊഴുർ സഭ സെമിത്തേരിയിൽ അടക്ക ശുശ്രൂഷ നടക്കും.
പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ KSRTC ഫാസ്റ്റുമായി ഇടിച്ചാണ് അപകടം. വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി എയർപോർട്ടിൽ നിന്ന് ഭവനത്തിലേക്ക് വരുന്ന വഴിയിലാണ് അപകടത്തിൽപ്പെട്ടത്.
ഭാര്യ: ഡോളി സണ്ണി(തുരുത്തിക്കര തടത്തിൽ കുടുംബാംഗം). മക്കൾ: ഗ്ലാഡിസ് ഫിലിപ്പ്, ബ്ലെസി ഫിലിപ്പ്.
വാർത്ത: ജോജി ഐപ്പ് മാത്യൂസ്