വാഹനാപകടം: വെട്ടുമണ്ണിൽ രാജു ജോർജും ഭാര്യ റീനാ രാജുവും മരണമടഞ്ഞു
കുമ്പനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗവും മുട്ടുമൺ സഭാംഗവുമായ ബ്രദർ വി.ജി. രാജുവും (68) പത്നി റീനാ ജോർജും(56) വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു.
മുട്ടുമൺ ശാരോൻ സഭയുടെ ആഭിമുഖ്യത്തിൽ രാത്രിയിൽ നടന്ന കോട്ടേജ് പ്രയർ കഴിഞ്ഞ് മടങ്ങുമ്പോൾ എതിർ ദിശയിൽ വന്ന വാഹനം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച് തൽക്ഷണം ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു.
ഏക മകൾ ശേബയും കുഞ്ഞും ഗുരുതരാവസ്ഥയിൽ തിരുവല്ലയിൽ സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുന്നു. സംസ്ക്കാരം പിന്നീട്.
ഗുഡ്ന്യൂസ് ഓഫീസ് മുൻ ജീവനക്കാരിയായ ഗ്രേസി സഹോദരിയാണ്.
വാർത്ത: സജി പീച്ചി
Advertisement