വാഹനാപകടം: പാസ്റ്റർ എൽ.വിജയൻ(62) കർതൃസന്നിധിയിൽ
കളിയിക്കാവിള: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് സതെൺ ഡിസ്ട്രിക്ട് കളിയിക്കവിള സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ്റർ എൽ . വിജയൻ (62) ബൈക്കപകടത്തിൽ മരണമടഞ്ഞു.
അമിത വേഗത്തിൽ ബൈക്കിനെ ഓവർടേക്ക് ചെയ്ത് പോയ ലോറിത്തട്ടിയാണ് അപകടമുണ്ടായത്.
സംസ്കാരം ഡിസംബർ 25 ബുധൻ ഉച്ചയ്ക്ക് 12ന് കളിയിക്കാവിള പനങ്കാല എ.ജി.സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം അടക്കം മുക്കോല കുടുംബ സ്ഥലത്ത് .
ഭാര്യ: വത്സല.
മക്കൾ: ബ്യൂല , ഷിജിൻ, റീല
മരുമക്കൾ: പാസ്റ്റർ അഗസ്റ്റിൻ സാലിൻസ് ,പ്രിൻസി, ലിജിൻ.