ബ്ലെസ്സൺ ജെയിംസിന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ്

ബ്ലെസ്സൺ ജെയിംസിന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ്

പൂനെ: പൂനെ ലവാസയിൽ ഉള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയും കോമേഴ്‌സ് ഡിപ്പാർട്മെന്റ് HOD ആയും ജോലി ചെയ്യുന്ന ബ്ലെസ്സൺ ജെയിംസിന് പുണെ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് (PhD) ലഭിച്ചു.

നിലമ്പൂർ പള്ളിക്കുത്തു ഐപിസി ബെഥേൽ വർഷിപ്പ് സെൻ്റർ സഭാംഗമായ ബ്ലെസ്സൺ, ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം ജെയിംസിന്റെയും (നിലമ്പൂർ), സാറാമ്മ ജെയിംസിന്റെയും രണ്ടാമത്തെ മകൻ ആണ്.

ഭാര്യ: എലിസബത്ത് വർക്കി, മകൻ: ലൂക്ക് ജെയിംസ്. സഹോദരങ്ങൾ: ജോബിൻ ജെയിംസ് (ട്രഷറാർ, ഐപിസി ആസ്ട്രേലിയ റീജിയൻ, സിഡ്നി), ജെറിൻ ജെയിംസ് (സിഡ്നി)

Advertisement

Advertisement