സൈമൺ ചാക്കോയ്ക്ക് ഡോക്ടറേറ്റ് 

സൈമൺ ചാക്കോയ്ക്ക് ഡോക്ടറേറ്റ് 

ഷാർജ: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ സൈമൺ ചാക്കോയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. അലഹബാദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് (യുപി) യുഏഇയിലെ താൽക്കാലിക കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ആത്മീയ ജീവിതം എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് പിഎച്ച്ഡി ലഭിച്ചത്.

ഐപിസി ഗോസ്പൽ സെന്റർ ഷാർജ, ഐപിസി ഹെബ്രോൻ അലൈൻ സഭകളുടെ സീനിയർ പാസ്റ്റർ ആണ് സൈമൺ ചാക്കോ.

വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി (ഷാർജ) ഡീൻ,ഐപിസി യുഎഇ റീജിയൻ ജോയിൻ സെക്രട്ടറി, ഇന്ത്യ സൺഡേ സ്കൂൾ യൂണിയൻ ഗെവേണിംഗ് ബോഡി മെമ്പർ എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സും ഡൽഹിയിൽ നിന്ന് എംബിഎയും എബേൻ ഏസർ തിയോളജിക്കൽ സെമിനാരി (വേങ്ങൂർ) യിൽ നിന്നും എംടിഎച്ചും നേടി. ഹഗ്ഗായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും (തായ്‌ലൻറ്) അഡ്വാൻസ്ഡ് ലീഡർഷിപ്പ് ട്രെയിനിങ്, യൂത്ത് വിത്ത് ഏ മിഷനിൽ നിന്നും ഡി സൈപ്പിൾഷിപ്പ് ട്രെയിനിങ്ങും പ്രിൻസിപിൾസ് ഓഫ് ചൈൽഡ് ആൻഡ് യൂത്ത് മിനിസ്ട്രിയും നേടി.

Advertisement

Advertisement