'സ്വന്തമായി ഒരു വീട്': ഗുഡ്ന്യൂസ് അടൂർ ഭവനപദ്ധതി പ്രാരംഭഘട്ടത്തിൽ

'സ്വന്തമായി ഒരു വീട്': ഗുഡ്ന്യൂസ് അടൂർ ഭവനപദ്ധതി പ്രാരംഭഘട്ടത്തിൽ
കുര്യൻ മാത്യു - പാസ്റ്റർ ജെയിംസ് ജോർജ് എന്നിവർ ചേർന്ന് കല്ലിടൽ ശുശ്രൂഷ നിർവഹിക്കുന്നു. സിബി മാത്യു, ബ്ലസൻ മാത്യു, സന്ദീപ് വിളമ്പുകണ്ടം തുടങ്ങിയവർ സമീപം

പദ്ധതി രൂപരേഖ

'സ്വന്തമായി ഒരു വീട്': ഗുഡ്ന്യൂസ് അടൂർ ഭവനപദ്ധതി പ്രാരംഭഘട്ടത്തിൽ

കോട്ടയം: സമുഹത്തിൽ കഴി ഞ്ഞ നാലു പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ ഗുഡ്ന്യൂസ് ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സൊസൈറ്റിയ്ക്ക് ദൈവാശ്രയത്താൽ സാധിച്ചെന്നും, മുൻകാലങ്ങളിൽ ആത്മീയ-ഭൗതീക പിന്തുണകൾ നൽകിയ എല്ലാവരോടും ഗുഡ്ന്യൂസിനു നന്ദിയും കടപ്പാടും ഉണ്ടെന്നും പ്രസിഡന്റ് കുര്യൻ മാത്യു പറഞ്ഞു. ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ച അടൂർ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അടൂർ ആനന്ദപള്ളിയ്ക്ക് സമീപം ചരുവിളയിൽ ജോർജ് വർഗീസ് ഗുഡ്‌ന്യൂസിനു ദാനമായി നൽകിയ 90 സെന്റ് സ്ഥലത്താണ് അർഹരായ 21 കുടുംബങ്ങൾക്ക് ഭവനങ്ങൾ പണിതു നൽകുന്നത്. ഭവനരഹിതരായ ഒട്ടനവധി വ്യക്തികളുടെ അപേക്ഷകളാണ് ഗുഡ്ന്യൂസ് ചാരിറ്റബിൾ ഓഫീസിലേയ്ക്ക് വരുന്നതെന്നും, സ്വന്തമായി ഒരു വീട് എന്ന ഇവരുടെ സ്വപ്‌പ്നം പൂവണിയിക്കുവാൻ സന്മനസ്സുള്ള വരുടെ സഹായ സഹകരണങ്ങൾ ആവശ്യമാണെന്നും, ഓരോരുത്തരും നൽകുന്ന സഹായം എത്രയായാലും ഞങ്ങൾക്ക് വിലപ്പെട്ടതാണെന്നും, പദ്ധതിയുടെ ഭാഗമാകാൻ ഓരോരുത്തരുടെയും സഹകരണം അപേക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി നാളിതുവരെ 2500-ലധികം വീടുകൾ പണിതു നൽകിയിട്ടുണ്ട്. നിലവിൽ പ്രതിമാസം വിധവാ സഹായങ്ങൾ, വൈദ്യസഹായങ്ങൾ, പ്രൊഫഷണൽ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, വിവാഹസഹായങ്ങൾ ഉൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. സ്വദേശത്തും വി ദേശത്തുമുള്ള അനേകം വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സഭകളുടെയും സഹായത്തോടെയാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നത്.

പെന്തെക്കോസ്ത് സമൂഹം ചാരിറ്റി പ്രവർത്തങ്ങളോട് അകലം പാലിച്ചിരുന്ന കാലത്തു തുടങ്ങിയ ഗുഡ്‌ന്യൂസ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആരംഭ പ്രവർത്തകൻ നൽകിയ അടിത്തറയും, കാത്തുസൂക്ഷിച്ച വിശ്വസ്തയുമാണ് ഇന്നും സമൂഹത്തിൽ ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണമായത്. തുടർന്നും സമുഹത്തിലെ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ സന്മനസുള്ളവരുടെ പിന്തുണ അപേക്ഷിക്കുന്നതായും കുര്യൻ മാത്യു പറഞ്ഞു.

അടൂരിൽ ഗുഡ്‌ന്യൂസ് ഭവനപദ്ധതിയ്ക്ക് തറക്കല്ലിട്ടു

Date: 24 Jan. 2024, Wed.

ഭവനരഹിതരായ 21 കുടുംബങ്ങൾക്ക് ആശ്വാസമാവും ; സഹായിക്കാൻ സന്മനസുള്ളവരിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു

അടൂർ: ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി അടൂർ ആനന്ദപ്പള്ളിയിൽ പുതുതായി ആരംഭിക്കുന്ന ഭവന നിർമ്മാണ പദ്ധതിയ്ക്ക് തുടക്കമായി.  ഐപിസി കൊല്ലം നോർത്ത് സെന്റർ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് ജോർജ് - ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് കുര്യൻ മാത്യു എന്നിവർ ചേർന്ന് കല്ലിടൽ ശുശ്രൂഷ നടത്തി. 

ഐപിസി അടൂർ ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് മാത്യു, ബിജു കൊട്ടാരക്കര (ഗുഡ്‌ന്യൂസ് യു.എസ്.എ) പാസ്റ്റർ പി.വൈ രാജൻ, പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, പാസ്റ്റർ ആന്റണി, സിബി മാത്യു, ജെയിംസ് ആനന്ദപ്പള്ളി, മാത്യു മങ്കുഴിയിൽ, ഫിലിപ്പ് മങ്കുഴിയിൽ, വാർഡ് മെമ്പർ രഞ്ജിത്ത് എം.ആർ എന്നിവർ ആശംസകൾ അറിയിച്ചു.

സന്ദീപ് വിളമ്പുകണ്ടം (എക്സിക്യൂട്ടീവ് സെക്രട്ടറി, ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി) സ്വാഗതവും ബ്ലെസ്സൺ മാത്യു (ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ബോർഡ് അംഗം) നന്ദിയും പറഞ്ഞു.

അടൂർ ആനന്ദപള്ളിയ്ക്ക് സമീപം ചരുവിളയിൽ ജോർജ് വർഗീസ് ഗുഡ്‌ന്യൂസിനു ദാനമായി നൽകിയ 90 സെന്റ്‌ സ്ഥലത്താണ് അർഹരായ 21 കുടുംബങ്ങൾക്ക് ഭവനങ്ങൾ പണിതു നൽകുന്നത്. ഭവന രഹിതരായ ഒട്ടനവധി വ്യക്തികളുടെ അപേക്ഷകളാണ് ഗുഡ്‌ന്യൂസ് ചാരിറ്റബിൾ ഓഫീസിലേയ്ക്ക് വരുന്നത്. ഇവരുടെയെല്ലാം സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിയിക്കുവാൻ സന്മനസ്സുള്ളവരുടെ സഹായ സഹകരണങ്ങൾ ആവശ്യമാണ്. താങ്കൾ നൽകുന്ന സഹായം എത്രയായാലും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. പദ്ധതിയുടെ ഭാഗമാകാൻ ഓരോരുത്തരുടെയും സഹകരണം അപേക്ഷിക്കുന്നു. ഗുഡ്‌ന്യൂസ് ഓസ്‌ട്രേലിയൻ ചാപ്റ്ററാണ് അടൂർ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ധന സഹായം നൽകുന്നത്. 

നാലു പതിറ്റാണ്ടോളമായി ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി നാളിതുവരെ 2500 ഓളം വീടുകൾ പണിതു നൽകിയിട്ടുണ്ട്. 

Advertisement