യുകെ ന്യൂകാസ്റ്റിലിൽ ഐപിസി യ്ക്ക് പുതിയ സഭ

യുകെ ന്യൂകാസ്റ്റിലിൽ ഐപിസി യ്ക്ക് പുതിയ സഭ

ന്യൂകാസ്റ്റിൽ : ഇന്ത്യാ പെന്തെകോസ്തു ദൈവസഭ യു.കെ & അയർലൻഡ് റീജിയണിൻ്റെ അധികാര പരിധിയിൽ ഐപിസിയ്ക്ക് പുതിയ കൂടി വരവ് ആഗ.17 ന് ന്യൂകാസ്റ്റിൽ ഐപിസി ചർച്ച് എന്ന പേരിൽ ആരംഭിച്ചു. Pr. Digol Luyis (Secretary of IPC UK & Ireland) അദ്ധ്യക്ഷത വഹിച്ചു. റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്ജ് പ്രാർത്ഥിച്ച് സമർപ്പിച്ചു. ഇവാഞ്ചലിസ്‌റ്റുമാരായ അജിൻ ജോൺ, ജോബിൻ ആൻ്റണി എന്നിവരെ കുടുംബമായി പ്രാർത്ഥിച്ച് ന്യൂകാസ്റ്റിൽ ഐപിസിയുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നിയമിച്ചു.

പാസ്റ്റർ വിനോദ് ജോർജ്  (Treasurer of IPC Uk & Ireland Region) വചനശുശ്രൂഷ നിർവഹിച്ചു.

ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ്, ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിലംഗം ഡോ. പാസ്റ്റർ ഏബ്രഹാം വർഗീസ്, പാസ്റ്റർ പി. കെ. ജോൺസൺ, പാസ്റ്റർ വി.വി. ജോസഫ്, മാത്യു ശാമുവേൽ,ഐപിസി കേരളാ സ്റ്റേറ്റ് ജോ.സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ഇവാ. ജിബിൻ പൂവക്കാല എന്നിവരും സഭയെ പ്രതിനിധീകരിച്ച് എബി ചാക്കോ, മേഴ്സി ബെവിൻ എന്നിവരും ആശംസകൾ അറിയിച്ചു. വിന്നി ഐസക്ക് സ്വാഗതവും ഡോ.ജോമോൻ ജോയി നന്ദിയും പറഞ്ഞു.

നിലവിൽ ന്യൂകാസ്റ്റിലിലും പരിസരങ്ങളിലും ഉള്ള 35 ൽ പരം വിശ്വാസികൾ അംഗങ്ങളായുണ്ട്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ 1 വരെ ആരാധനയും, 1 മുതൽ 2 വരെ സണ്ടേസ്കൂളും നടക്കുന്നതാണ്. ബുധനാഴ്ച വൈകിട്ട് 7 മുതൽ 8 വരെ സഹോദരി സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.

(Advt)