ഏജി ബഹ്‌റൈൻ ഫോർമർ മെമ്പേഴ്സ് ഫെലോഷിപ്പിനു പുതിയ ഭാരവാഹികൾ

തിരുവല്ല: ഏജി ബഹ്‌റൈൻ ഫോർമർ മെംബേഴ്സ് ഫെലോഷിപ്പ് സംഗമം തിരുവല്ല കുറ്റപ്പുഴ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ നടന്നു. ബഹ്‌റൈനിലെ പ്രവാസജീവിതം മതിയാക്കിയവരും അവധിക്ക് നാട്ടിൽ ഉള്ളവരുമായ ഏ ജി ചർച്ച് അംഗങ്ങൾ പങ്കെടുത്തു.
പാസ്റ്റർ തോമസ് ജോസഫ് ആദ്ധ്യക്ഷം വഹിച്ചു. ബഹ്‌റൈൻ ഏ.ജി. സീനിയർ പാസ്റ്റർ റവ.പി.എം. ജോയി ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. കെ.ജെ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ( NECK ) സെക്രട്ടറി റോയ് കെ. യോഹന്നാൻ ആശംസ അറിയിച്ചു. കോരാ മാത്യൂ സ്വാഗതവും ജയ്സൺ കൂടാംപള്ളത്ത് നന്ദിയും അറിയിച്ചു. ജയിൻ എബ്രഹാം, ബിനു ചാരുത തുടങ്ങിയവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഏ.ജി. ബഹ്‌റൈൻ ഫോർമർ മെമ്പേഴ്‌സ് ഫെലോഷിപ്പിൻ്റെ (AGBFMF) 2025 ലെ ഭാരവാഹികളായി പാസ്റ്റർ തോമസ് ജോസഫ് (പ്രസിഡന്റ്), തോമസ് കോശി (സെക്രട്ടറി), കോരാ മാത്യു(ട്രഷറർ), ജയ്സൺ കൂടാംപള്ളത്ത് , മാത്യു കെ. ജേക്കബ് , ഇവാ. പി.എസ്.തോമസ്, തോംസൺ ഏബ്രഹാം ( കമ്മിറ്റി മെമ്പേഴ്സ് ) എന്നിവരെ തിരഞ്ഞെടുത്തു. .