സി.എ മലയാളം സിസ്ട്രി. ക്യാമ്പ് സെപ്. 9 മുതൽ 12 വരെ കുട്ടിക്കാനത്ത് 

0
612

പാസ്റ്റർ സുരേഷ് കുമാർ തിരുവനന്തപുരം

കുട്ടിക്കാനം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ് അമ്പാസിഡേഴ്സ് യുവജന ക്യാമ്പ് (HUPERNIKAO 2019) “MORE THAN CONQUERORS ”  സെപ്റ്റംബർ 9 തിങ്കൾ മുതൽ 12 വ്യാഴം വരെ കുട്ടിക്കാനം  മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനീയറിംഗ് കോളേജിൽ നടക്കും.

  പ്രകൃതി രമണീയമായ ക്യാമ്പ് സൈറ്റ്, താമസസൗകര്യം,  വചനപഠനം, കൗൺസലിംഗ്, ആത്മീയ ആരാധന, രുചികരമായ ഭക്ഷ്ണം, ശക്തമായ വചന ശുശ്രൂഷ, കാത്തിരിപ്പ് യോഗം, കേരളം സ്പോർട്സ് കൊയിലാഷൻ പ്രോഗ്രാം, ഗെയിംസ്, സംവാദം, തുടങ്ങിയവ ക്യാമ്പിന്റെ പ്രത്യേകതകൾ ആണ്.

          അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്  റവ. ഡോക്ടർ. പി എസ് ഫിലിപ്പ്  ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോർജ് പി ചാക്കോ, ഡോ. ജെപ്സിൻ മാലിയിൽ തുടങ്ങിയവർ മുഖ്യ അഥിതികളായി എത്തും. കൂടാതെ  അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കമ്മറ്റി മെംബേർസ് സന്ദേശങ്ങൾ നൽകും. ഡോ. ബ്ലെസ്സൺ മേമന, സന്തോഷ് എബ്രഹാം, മാത്യു ജോൺ , പാസ്റ്റർ. സാം പി റോബിൻസൺ, ജോയൽ ടോം എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.സംസ്ഥാന പ്രസിഡണ്ട് സാം ഇളമ്പൽ, ജനറൽ കോർഡിനേറ്റർ ജിനു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

ആയി പ്രവർത്തിക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here