ദോഹ ഏജിയിൽ ത്രിദിന ഉണർവ് യോഗങ്ങൾ ഇന്ന് ഡിസം.3 മുതൽ
ദോഹ: ഖത്തറിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജിയുടെ യുവജന പ്രസ്ഥാനമായ CA (ക്രൈസ്റ്റ് അംബാസ്സഡേഴ്‌സ്) യുടെ നേതൃത്വത്തിൽ ഡിസംബർ 3,4,5 തീയ്യതികളിലായി ഉണർവ് യോഗങ്ങൾ ദോഹ ഏജി സഭാഹാളിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട് 7 നു തുടങ്ങുന്ന കൺവെൻഷനിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അസിസ്റ്റന്റ് ഓവർസിയർ ഡോക്ടർ ഷിബു കെ മാത്യു പ്രസംഗിക്കും.
വർഷിപ്പ് ലീഡർ സ്പാർക് മിനിസ്ട്രിസ് സ്ഥാപകൻ പാസ്റ്റർ സുജിത് എം സുനിലും, എബിൻ വർഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള ദോഹ ഏജി ഗായകസംഘവും സംഗീതശുശ്രൂഷ നിർവ്വഹിക്കും.
ദോഹ ഏജി സീനിയർ പാസ്റ്റർ റോയി വർഗീസ്, അസോസിയേറ്റ് പാസ്റ്റർ ജോസഫ് തോമസ് എന്നിവരോടൊപ്പം CA പ്രസിഡൻ്റ് ജസ്റ്റിൻ മാത്യു, സെക്രട്ടറി ബിജോ മാത്യു, ട്രഷറർ ആദർശ് ജോൺ എന്നിവർ നേതൃത്വം നൽകും