അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഫെബ്രു.4 മുതൽ; വിപുലമായ ഒരുക്കങ്ങൾ

0
2004

ഡി. സുരേഷ് കുമാർ തിരുവനന്തപുരം

 അടൂർ : ഫെബ്രുവരി മാസം 3 മുതൽ 9 വരെ അടൂർ പറന്തലിൽ നടക്കുന്ന ഏ.ജി ജനറൽ കൺവെൻഷനു ഒരുക്കങ്ങൾ പൂർത്തിയായി.

കൺവെൻഷൻ നഗറിൽ നിന്ന് മൂന്ന്  കിലോമീറ്റർ അകലെയുള്ള മർത്തോമ യൂത്ത് ക്യാമ്പ് സെന്ററിൽ താമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. 500 ലധികം പേർക്ക് ഇവിടെ താമസിക്കാം. പ്രെസ്ബിറ്റേഴ്സിനു പ്രത്യേകം റൂമുകൾ നല്കും.  
പ്രഭാത ഭക്ഷണവും, രാത്രി ഭക്ഷണവും മാർത്തോമ സെന്ററിൽ ലഭ്യമാകും. ഉച്ചഭക്ഷണം കൺവെൻഷൻ സെന്ററിൽ ക്രമീകരിക്കും. ഗ്രൗണ്ടിൽ നിന്നും ക്യാമ്പ് സെന്ററിലേക്ക് വഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 300 രൂപ മുൻകൂട്ടി അടച്ച് രജിസ്റ്റർ ചെയ്താൽ പ്രത്യേകം മുറികൾ താമസത്തിനായി ലഭിക്കുന്നതാണ്. കൺവെൻഷൻ സെന്ററിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാണ്. കെഎസ്ആർടിസിയെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർക്ക് കൺവെൻഷൻനഗറിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 

ഫെബ്രു. 9 ന് ഞായറാഴ്ചരാവിലെ 10ന്   കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌റിക്ട കൗണ്സിലിന്റെ ജനറൽ കൺവെൻഷൻ പുതുതായി പണികഴിപ്പിച്ച അടൂർ പറന്തലിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് കൺവെൻഷൻ നഗറിൽ  ഫെബ്രുവരി 4 മുതൽ 9 വരെ നടക്കും. പുതിയ കൺവെൻഷൻ നഗറിന്റെ ഉത്ഘാടനം ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ഫെബ്രു. 9 ന് ഞായറാഴ്ച രാവിലെ 10ന്   കേരളാ മുഖ്യമന്ത്രി  പിണറായി വിജയൻ പങ്കെടുക്കും. സഭയുടെ മുതിർന്ന കർത്തൃദാസന്മാർ പ്രസംഗിക്കും. പ്രശസ്ത ഗായകൻ ഡോക്ടർ ബ്ലെസ്സൺ മേമന നയിക്കുന്ന ഗാന ശുശ്രുഷയോടൊപ്പം എ ജി ക്വയർ ഗാനങ്ങൾ ആലപിക്കും.

കൂടുതൽ വിവരങ്ങൾക്ക്:  04752224880 .

LEAVE A REPLY

Please enter your comment!
Please enter your name here