അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിനു പുതിയ ഓഫീസ് സമുച്ചയം

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിനു വേണ്ടിയുള്ള പുതിയ ഓഫീസ് സമുച്ചയത്തിൻ്റെ പണി പറന്തലിൽ ആരംഭിച്ചു. ജനു. 29 ന് വൈകിട്ട് നടന്ന പ്രത്യേക മീറ്റിംഗിൽ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് തറക്കല്ലിട്ടു.
സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ സമർപ്പണ പ്രാർത്ഥന നടത്തി. സഭാ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യു അദ്ധ്യക്ഷനായിരുന്നു. ഡോ. ഐസക് ചെറിയാൻ, പാസ്റ്റർമാരായ ജോർജ് പി. ചാക്കോ, ജോർജ് എബ്രഹാം, കെ. രാജൻ, ബ്രദർ ബാബു യോഹന്നാൻ തുടങ്ങിയവർ ആശംസ സന്ദേശങ്ങൾ നല്കി. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് നന്ദി പ്രസംഗം നടത്തി. പാസ്റ്റർ പി.എം.ജോർജ് പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ ജോൺ തോമസ് സമാപന പ്രാർത്ഥനയും നയിച്ചു.