എ.ജി മലബാർ ഡിസ്ട്രിക്ട് സി.എ ഒരുക്കുന്ന യൂത്ത് മീറ്റ് -2020 

0
450

ജോബിൻസ് കോഴിക്കോട്

കോഴിക്കോട്: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലബാർ ഡിസ്ട്രിക്ട്  സി.എ യുടെ  യൂത്ത് മീറ്റ്-2020 ക്യാമ്പ് മെയ് 4 മുതൽ 6 വരെ മാനന്തവാടിയിലെ മോറിയാമല ക്യാമ്പ് സെന്ററിൽ നടക്കും.  യുവജനങ്ങളെ ആധുനിക കാലഘട്ടത്തിൽ ശക്തരാക്കി നിലനിർത്തുന്നതിനും, പരിശുദ്ധാത്മ നിറവോടെ ദൈവരാജ്യ വ്യാപ്തിക്കായി അവരെ ഉപയോഗപ്പെടുത്തുന്നതിനുമായുള്ള ക്‌ളാസ്സുകളും, പരിശീലനങ്ങളും ഈ ക്യാമ്പിലൂടെ നൽകും. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ്‌ ഗോഡ്‌ സൂപ്രണ്ട് റവ. വി. ടി ഏബ്രഹാം  ഉദ്ഘാടനം ചെയ്യും. ഡോ. കെ.പി സജികുമാർ, റവ. ജെയ്‌സ് പാണ്ടനാട്, റവ. ലിൻസൺ സാമുവേൽ എന്നിവർ വിവിധ സെക്ഷനുകളിൽ ക്‌ളാസ്സുകൾ നയിക്കും. സംഗീത ശുശ്രൂഷകൾക്കും, ആരാധനക്കും   ഡോ. ബ്ലസ്സൻ മേമനയും, ദി അസ്സെൻറ് ബാന്റ് മുംബയും നേതൃത്വം നല്കും. പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ ജോബിദാസ് മാനന്തവാടി, പാസ്റ്റർ സുനിൽ ഇരിട്ടി എന്നിവർ പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9747917785, 9847394492

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here