എ.ജി മലബാർ ഡിസ്ട്രിക്ട്: പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

0
1519
പുതിയ ഭാരവാഹികൾ: പാസ്റ്റർ. വി.ടി.എബ്രഹാം (സൂപ്രണ്ട് ), പാസ്റ്റർ. വി.സി എബ്രഹാം, പാസ്റ്റർ.കെ.യു പീറ്റർ, ഡോ.വി.ജെ ശാമുവേൽ , പാസ്റ്റർ ഹെൻസിൽ ജോസഫ് എന്നിവർ

സന്ദീപ് വിളമ്പുകണ്ടം (ഓൺലൈൻ ഗുഡ് ന്യൂസ് )

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിലIലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. കോഴിക്കോട് ഡിസ്ട്രിക്ട് ആസ്ഥാനത്തു നടന്ന ജനറൽ ബോഡിയിൽ സൂപ്രണ്ടായി വീണ്ടും റവ.ഡോ. വി.റ്റി.എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സൂപ്രണ്ടായി പാസ്റ്റർ. വി.സി എബ്രഹാമിനേയും സെക്രട്ടറിയായി പാസ്റ്റർ.കെ.യു പീറ്ററിനേയും ട്രഷാറായി ഡോ.വി.ജെ ശാമുവേലിനേയും കമ്മിറ്റി അംഗമായി പാസ്റ്റർ ഹെൻസിൽ ജോസഫിനേയും തിരഞ്ഞെടുത്തു.

സൂപ്രണ്ട് റവ.വി.റ്റി. എബ്രഹാം സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് കൂടിയാണ്.
ജനറൽ ബോഡിയിൽ കഴിഞ്ഞ കോൺഫറൻസ് വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് -ചിലവ് കണക്കുകളും അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here