ഏ.ജി.നെല്ലിക്കുന്നം: പുത്രിക സംഘടനകളുടെ വാർഷികവും ചാരിറ്റി പ്രവർത്തങ്ങളുടെ ഉദ്ഘാടനവും 

ഏ.ജി.നെല്ലിക്കുന്നം: പുത്രിക സംഘടനകളുടെ വാർഷികവും ചാരിറ്റി പ്രവർത്തങ്ങളുടെ ഉദ്ഘാടനവും 

നെല്ലിക്കുന്നം: അസ്സംബ്ലീസ് ഓഫ് ഗോഡ് പ്രയർ സെന്റർ ചർച്ച് പുത്രിക സംഘടനകളുടെ പ്രഥമ വാർഷികവും ചാരിറ്റി പ്രവർത്തങ്ങളുടെ ഉദ്ഘാടനവും നടന്നു. പ്രയർ സെൻ്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി ജോൺ അധ്യക്ഷത വഹിച്ചു.   കൊട്ടാരക്കര സെക്ഷൻ പ്രെസ്ബിറ്റർ  പാസ്റ്റർ ബിനു വി. എസ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.

ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം SIAG ചാരിറ്റി ഡിപ്പാർട്മെന്റ് ഡയറക്ടർ  പാസ്റ്റർ സജിമോൻ ബേബി നിർവഹിച്ചു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ടി. എം. സാമുവേൽ, ട്രഷറർ പാസ്റ്റർ ബിനു തോമസ്, സി എ പ്രസിഡന്റ്‌ പാസ്റ്റർ പവീൻ ജോർജ്, സൺ‌ഡേസ്കൂൾ കൺവീനർ ബ്രദർ. ടി. ചാക്കോ, WMC പ്രസിഡന്റ്‌ സിസ്റ്റർ ജയ ജോൺ, പാസ്റ്റർ നിജിത്ത് അമ്പലക്കര, പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ റെജി ജോർജ്, പാസ്റ്റർ എബിൻ അച്ഛൻകുഞ്, സൈമൺ ഡാനിയേൽ, എന്നിവർ ആശംസകൾ അറിയിച്ചു. സൺ‌ഡേസ്കൂൾ വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ നടന്നു.

നെല്ലിക്കുന്നം പ്രയർ സെൻ്ററിൻ്റെ സഭാ പ്രവർത്തനങ്ങൾക്ക് കൊട്ടാരക്കര സെക്ഷൻ മിഷൻ & ഇവഞ്ചലിസം ഡയറക്ടർ കൂടിയായ പാസ്റ്റർ  റെജി ജോൺ നേതൃത്വം നൽകി വരുന്നു.