പാസ്റ്റർ ഷോജി കോശി കുണ്ടറ സെക്ഷൻ പ്രസ്ബിറ്റർ 

പാസ്റ്റർ ഷോജി കോശി കുണ്ടറ സെക്ഷൻ പ്രസ്ബിറ്റർ 

വാർത്ത: ഏബ്രഹാം കോശി

കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് കുണ്ടറ സെക്ഷൻ പ്രസ്ബിറ്ററായി റവ. ഷോജി കോശി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റവ. ബിനു മാത്യുകുട്ടി (സെക്രട്ടറി), റവ. വർഗീസ് സാമൂവൽ (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഷാജൻ. ജി. പണിക്കർ, ജോർജ് പണിക്കർ എന്നിവരെയും തെരഞ്ഞെടുത്തു.

മുഖത്തല സ്വദേശിയായ റവ. ഷോജി കോശി മൂന്നു വർഷമായി കുണ്ടറ ടൗൺ എ. ജി. സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. ഒമാൻ പെന്തക്കോസ്തൽ അസംബ്ലയിൽ  സഭാ പാസ്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : അഞ്ജു. മക്കൾ: ലിബ്‌ന, ലിറ്റ