മുഖ്യധാര പെന്തകോസ്തു സഭകളുടെ  ആത്മീയ കൂട്ടായ്മ കേന്ദ്രം ഇനി പത്തനംതിട്ടക്ക്‌  സ്വന്തം

0
1855

പാസ്റ്റർ സുരേഷ് കുമാർ തിരുവനന്തപുരം

 പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടൂരിന് സമീപം പറന്തലിൽ സ്വന്തമായി കൺവെൻഷൻ സെന്ററിനു  വേണ്ടി മൂന്നേക്കർ സ്ഥലം വാങ്ങി.
  നിലവിൽ പുനലൂരിൽ ആണ് ആസ്ഥാനമന്ദിരവും കൺവെൻഷൻ സെൻററും സ്ഥിതി ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥലപരിമിതി നിമിത്തം ജനറൽ കൺവെൻഷൻ നടത്താൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.  കഴിഞ്ഞ ചില വർഷങ്ങളായി മറ്റൊരു സ്ഥാനത്ത് വിശാലമായ കൺവെൻഷൻ  സെൻറർ കണ്ടെത്താൻ ആഗ്രഹിച്ചിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ സെന്റർ അടൂരിലേക്ക് മാറുമ്പോൾ കേരളത്തിലെ മുഖ്യധാര  പെന്തക്കോസ്ത് സംഘടനകളെല്ലാം പത്തനംതിട്ടയ്ക്ക് സ്വന്തമായി. നിലവിൽ ഐപിസി, ചർച്ച് ഓഫ് ഗോഡ്, WME എന്നീ സംഘടനകൾ പത്തനംതിട്ട ജില്ലയിലാണ്, കൂടാതെ മാരാമൺ കൺവെൻഷൻ നടക്കുന്നതും  ഇതേ ജില്ലയിലാണ്. 
   ഏറെ കഠിനാധ്വാനത്തിന്റെയും  പരിശ്രമത്തിന്റെയും  ഫലമായി ഇക്കഴിഞ്ഞ നാലാം തീയതി അടൂരിനടുത്ത് പറന്തലിൽ മൂന്നേക്കർ വസ്തു വാങ്ങി. മൊത്തം അഞ്ചേക്കർ വസ്തു കരാർ ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ മൂന്നേക്കർ വസ്തു എഴുതി വാങ്ങുകയും ശേഷിക്കുന്ന രണ്ട് ഏക്കർ വസ്തുവിന് 55 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാറെഴുതുകയും ചെയ്തു. കരാർ പ്രകാരം ശേഷിക്കുന്ന രണ്ട് ഏക്കർ സ്ഥലവും ഡിസംബറോടെ പ്രമാണം ചെയ്തു വാങ്ങുന്നതാണ്. നിലവിൽ ഇതിനുവേണ്ടി മൂന്നു കോടിയോളം രൂപ ചിലവഴിച്ചാണ് മൂന്നേക്കർ സ്ഥലം വാങ്ങിയത്. ഇനിയും ശേഷിക്കുന്ന രണ്ട് ഏക്കർ സ്ഥലം വാങ്ങുന്നതിന് രണ്ടുകോടിയോളം രൂപ ആവശ്യമാണ്. കൺവെൻഷൻ ഗ്രൗണ്ടിനു വേണ്ടി കണ്ടെത്തിയ അഞ്ചേക്കർ സ്ഥലം പത്തു പേരുടെ ഉടമസ്ഥതയിലുള്ളതാണ്. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കഠിനമായ പരിശ്രമത്തിന്റെയും  ശക്തമായ ഇടപെടലിന്റെയും  ഫലമായിട്ടാണ് പത്തുപേരിൽ നിന്നും  ഒറ്റ ഫ്ളോട്ടായി അഞ്ചേക്കർ സ്ഥലം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിലിനു വേണ്ടി സ്വന്തമാക്കാൻ കഴിഞ്ഞത്. 2020 നടക്കുന്ന ജനറൽ കൺവെൻഷൻ പുതുതായി വാങ്ങിയ കൺവെൻഷൻ ഗ്രൗണ്ടിൽ നടത്തുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
        ഈ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി  അധ്വാനിച്ചത് സൂപ്രണ്ട് പാസ്റ്റർ പി എസ് ഫിലിപ്പ്,  അസിസ്റ്റൻറ്   സൂപ്രണ്ട് ഡോക്ടർ ഐസക്   വി മാത്യു , സെക്രട്ടറി പാസ്റ്റർ ടി വി പൗലോസ് , ട്രഷറാർ പാസ്റ്റർ എ  രാജൻ, കമ്മറ്റി അംഗം പാസ്റ്റർ  എം എ ഫിലിപ്പ് എന്നിവരാണ്. ഒപ്പം സെക്ഷൻ പ്രെസ്ബിറ്റേഴ്‌സിന്റെയും  ,  സ്വദേശത്തും വിദേശത്തുമുള്ള ധാരാളം സഭാ ജനത്തിന്റെയും  സഹായവും ലഭിച്ചു. 
    

LEAVE A REPLY

Please enter your comment!
Please enter your name here