എ.ജി. റിവൈവൽ പ്രയർ : നിലയ്ക്കാത്ത പ്രാർത്ഥന   രണ്ടാം വർഷത്തിലേക്ക്

എ.ജി. റിവൈവൽ പ്രയർ :  നിലയ്ക്കാത്ത പ്രാർത്ഥന    രണ്ടാം വർഷത്തിലേക്ക്

ഡിസൈപ്പിൾഷിപ്പ് കോൺഫറൻസ് ക്ടോ. 2 മുതൽ 4 വരെ

പുനലൂർ: എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ ഒക്ടോബർ 1 ന് രണ്ടാം വർഷത്തിലേക്കു പ്രവേശിച്ചു.

റിവൈവൽ പ്രയറിൽ മാസാരംഭ പ്രത്യേക പ്രോഗ്രാമായി ഒക്ടോബർ 2 മുതൽ 4 വരെ ഡിസൈപ്പിൾഷിപ്പ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നു. ദിവസവും ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ ഡറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബിജു ചാക്കോ, ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ.ടി.എ.വർഗീസ്, ചെറുവക്കൽ ന്യൂലൈഫ് ബൈബിൾ സെമിനാരി പ്രിൻസിപ്പാളും കടയ്ക്കൽ എ ജി പബ്ലിക് സ്കൂൾ മാനേജരുമായ ഡോ.രാജു എം.തോമസ് എന്നിവർ മുഖ്യസന്ദേശങ്ങൾ നല്കും.

 പാസ്റ്റേഴ്സ് എ.ബനാൻസോസ് ആൻ്റണി പുനലൂർ, കെ.കെ ബിജു ബുധനൂർ, ഡി. സോളമൻ നെയ്യാറ്റിൻകര എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും.

ബ്രദർ ഫിന്നി ജോൺസൻ അബുദാബി, ബ്രദർ ഫിന്നി എബ്രഹാം ആൻ്റ് ഫാമിലി ഷാർജ,സിസ്റ്റർ ഫാനി ജോസ് പുതുപ്പള്ളി എന്നിവർ ഗാനശുശ്രൂഷ നയിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ ഒരു വർഷം പിന്നിട്ടു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു. 

ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969

പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ് 

(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ),

റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ),എന്നിവർ നേതൃത്വം നല്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 

പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Advertisement

Advertisement