പെരിങ്ങോം ഏ.ജി കൺവൻഷൻ ഫെബ്രു. 21,22 തിയതികളിൽ

പയ്യന്നൂർ: പെരിങ്ങോം മൗണ്ട് കർമ്മേൽ ഏ.ജി ചർച്ചിൻ്റെ കൺവൻഷൻ ഫെബ്രു. 21,22, തിയതികളിൽ നടക്കും. പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിൻസ് ഗബ്രിയേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽകൊടിത്തോട്ടം മുഖ്യ പ്രസംഗകനായിരിക്കും.
കർമ്മേൽ ഗോസ്പൽ മെലഡീസ് ഗാനശുശ്രൂഷ നിർവ്വഹിക്കും. വെള്ളി,ശനി പകൽ സമയങ്ങളിൽ 'ക്രിസ്തീയ വിശ്വാസത്തിൻ്റെ ശ്രേഷ്ഠത' എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് നടക്കും. . ശുശ്രൂഷകൾക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ. ഷിജു മത്തായി നേതൃത്വം നൽകും.