ഏജി ദക്ഷിണ മേഖല: പ്രവർത്തന ഉദ്ഘാടനവും കൂട്ടായ്മ യോഗവും ആഗ.3 ന്
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ദക്ഷിണ മേഖലയുടെ 2024-2026 വർഷത്തെ പ്രവർത്ത ഉദ്ഘാടനവും കൂട്ടായ്മ യോഗവും ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തൃക്കണ്ണാപുരം സിറ്റി ഏജി ചർച്ചിൽ നടക്കും.
ഡിസ്ട്രിക്ട് ട്രഷറർ പാസ്റ്റർ പി.കെ. ജോസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എൻ.ക്രിസ്തുദാസ് (മുൻ മേഖല ഡയറക്ടർ), പാസ്റ്റർ ബി.കെ. ബൈജു (ഹോശന്ന, ഏ.ജി. മേപ്പൂക്കട) എന്നിവർ പ്രസംഗിക്കും.
തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ ഗാനശുശ്രൂഷ നയിക്കും. ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 8281988330