ഗിൽഗാൽ എ.ജി ഷാർജ ഇരുപതാം വാര്‍ഷത്തിലേക്ക്

ഗിൽഗാൽ എ.ജി ഷാർജ ഇരുപതാം വാര്‍ഷത്തിലേക്ക്

ഷാർജ: ഗിൽഗാൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച്, ഷാർജയുടെ ഇരുപതാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു. പാസ്റ്റർ റെജി മാത്യു  അധ്യക്ഷനായിരുന്നു. പാസ്റ്റർ ലിൻസൺ സാമൂവൽ (കോഴിക്കോട്) ലോഗോ പ്രകാശനം നിർവഹിച്ചു. പാസ്റ്റർ റെജി മാത്യു ‘ദൈവശക്തിയിൽ ബലപ്പെടുക’ എന്ന ചിന്തവിഷയമായി പ്രസിദ്ധപ്പെടുത്തി. സഭാ സെക്രട്ടറി  സിജോ ജോർജ് പ്രവർത്തന വിശദീകരണം നടത്തി. ജോയിന്റ് സെക്രട്ടറി സ്റ്റീവിൻ സാം, ട്രെഷറർ  ഫിന്നി വർഗീസ്, ജോൺ വര്ഗീസ്,  ബൈജു കെ .ബി. ,  ജോസ് തങ്കച്ചൻ,  എബ്രഹാം മാത്യു, അജീഷ് കെ.എസ്സ്,   ജനറല്‍ കണ്‍‌വീനര്‍ ബിനോയ്‌ കുഞ്ഞുമോൻ എന്നിവര്‍ സംബന്ധിച്ചു.