ബ്ലസൻ തോണിപ്പാറ
ഷാർജ:അ സംബ്ലി ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ മാർച്ച് 26 മുതൽ 28 വരെ വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ യൂണിയൻ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ചെയ്സ് ജോസഫ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ജോബി വർഗീസിന്റെ നേതൃത്വത്തിൽ ഏ.ജി. ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഗീവർഗീസ് ജോൺ, ടോം ജോർജ്ജ്, തോമസ് മാത്യു, ജോൺ ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.