അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി യുകെ & യൂറോപ്പിന് പുതിയ ഭാരവാഹികൾ

അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി യുകെ & യൂറോപ്പിന് പുതിയ ഭാരവാഹികൾ

മിൽട്ടൺ: അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി യുകെ & യൂറോപ്പിന്റെ പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ ഭാരവാഹികളായി ചെയർമാൻ റവ. ബിനോയ് എബ്രഹാം, സെക്രട്ടറി പാസ്റ്റർ ജിജി തോമസ്, ട്രഷറർ പാസ്റ്റർ ബെൻ മാത്യു , കൗൺസിൽ മെമ്പർമാരായി  പാസ്റ്റർ വിൽസൺ എബ്രഹാം, പാസ്റ്റർ ജിനു മാത്യു, എന്നിവരെയും മിഷൻ ഡയറക്ടർ പാസ്റ്റർ ബ്ലെസൻ തോമസ് , യൂത്ത് ഡയറക്ടർ : ബ്രദർ ഫിന്നി, ലിഡിയ ഡയറക്ടർ : സിസ്റ്റർ ഗ്രേസ് ജെയിൻ ജോർജ്, സൺഡേ സ്കൂൾ ഡയറക്ടർ:  അജോമോൻ എബ്രഹാം, ഇവാഞ്ചലിസം ഡയറക്ടർ : പാസ്റ്റർ സാമുവൽ സൈമൺ, പ്രയർ ഡയറക്ടർ പാസ്റ്റർ ഡെന്നി ജോൺ, മീഡിയ ഡയറക്ടർ പോൾസൺ ഇടയത്ത്, ഹോപ്പ് എയ്ഡ് ഡയറക്ടർ   വിൻസി വർഗ്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

18 മത് ഐ എ ജി യുകെ & യൂറോപ്പിന്റെ ജനറൽ കോൺഫറൻസ് 2025 മാർച്ച് 21,22,23 തീയതികളിൽ മാഞ്ചസ്റ്റർ പട്ടണത്തിൽ നടക്കും.  കോൺഫറൻസിന്റെ ചെയർമാനായി പാസ്റ്റർ ജോൺലീ ഫിലിപ്പും,  കോർഡിനേറ്ററായി പാസ്റ്റർ സാംസൺ ഡാനിയേലിനെയും തിരഞ്ഞെടുത്തു.