റവ. വിൽസൺ ജോസ് വീണ്ടും പ്രസിഡന്റ്; അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ ഭരണസമിതി

റവ. വിൽസൺ ജോസ് വീണ്ടും പ്രസിഡന്റ്;  അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ ഭരണസമിതി

ന്യൂയോർക്ക്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. മുൻ ഭാരവാഹികളായ റവ.വിൽസൺ ജോസ് (നാഷണൽ പ്രസിഡന്റ്), റവ. കെ.ഓ ജോൺസൺ ഒക്കലഹോമ (വൈസ് പ്രസിഡന്റ്), റവ. ബിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി) എന്നിവർ വീണ്ടും എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വെർജിനയിൽ നിന്നുള്ള റവ.ജോൺ സി. രാജൻ ആണ് പുതുതായി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ട്രഷറർ. ഏ.ജി മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകൻ റവ.ടി.ജെ രാജന്റെ മകനാണ് റവ.ജോൺസി രാജൻ.

2024- 2026 വരെയാണ് ഈ സമിതിയുടെ  കാലാവധി.

അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ അംഗീകരിച്ച 24 എത്ത്നിക്ക് സമൂഹങ്ങളിൽ ഒന്നാണ് ഏ.ജി ഐഎഫ്എൻഎ. യുഎസ്എയിലും കാനഡയിലുമുള്ള ശുശ്രൂഷകന്മാർക്ക് ഏജിയുടെ ഔദ്യോഗിക ക്രെഡൻഷ്യലിനായി സഹായിക്കുക, സഭാ ശുശ്രൂഷകൻ മാരെ പ്രോത്സാഹിപ്പിക്കുക, പാസ്റ്ററൽ ക്യാമ്പുകൾ സംഘടിപ്പിക്കുക എന്നിവയാണ് ഏജി ഐഎഫ്എൻഎ യുടെ പ്രധാന ചുമതലകൾ. എല്ലാവർഷവും നടക്കുന്ന ഏജി മലയാളം സഭകളുടെ ഫാമിലി കോൺഫറൻസ് ( അജിഫ്ന) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് നടന്നുവരുന്നത്.

ഇപ്പോൾ 65 ലോക്കൽ സഭകളും 180 ശുശ്രൂഷകന്മാരും ഏജി ഐഎഫ്എൻഎ യുടെ അംഗത്വത്തോടെ പ്രവർത്തിക്കുന്നു. അമേരിക്കയിലും കാനഡയിലും ഉള്ള ഈ സഭകളെ മൂന്ന് റീജിയനുകളായി തിരിച്ചിരിക്കുന്നു. ഈസ്റ്റേൺ റീജിയൻ, സൗത്ത് വെസ്റ്റേൺ റീജിയൻ, ഗ്രേറ്റ്ലേക്സ് റീജിയൻ എന്നിവയാണ് ഈ മൂന്ന് റീജിയനുകൾ. ഇവയ്ക്ക് യഥാക്രമം റവ. മാനുവൽ ജോൺസൺ, റവ. കെ.സി.ജോൺ, റവ. രാജൻ ജോർജ് എന്നിവർ പ്രസിഡന്റുമാരായി നേതൃത്വം നൽകുന്നു