എജി മലയാളം ഡിസ്ട്രിക്ട് മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെലോഷിപ്പ് ക്യാമ്പ് ആരംഭിച്ചു

എജി മലയാളം ഡിസ്ട്രിക്ട്  മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെലോഷിപ്പ് ക്യാമ്പ് ആരംഭിച്ചു

 ഉദ്‌ഘാടനം: റവ.റ്റി.ജെ സാമുവൽ

മുട്ടുമൺ :  അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിനിസ്റ്റർസ് ചിൽഡ്രൻസ് ഫെലോഷിപ്പിന്റെ ഒന്നാമത് വാർഷിക ക്യാമ്പിന് മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ അനുഗ്രഹീത തുടക്കം. എജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.റ്റി.ജെ സാമുവൽ ഉദ്‌ഘാടനം ചെയ്ത ക്യാമ്പിൽ എം സി എഫ് ചെയർമാൻ റവ.സാംകുട്ടി ജോൺ നേതൃത്വം നൽകി.  

ഡോ. നഥാനയേൽ ജി.വി പ്രധാന സന്ദേശം നൽകി.  ക്യാമ്പിൽ റവ.ടി.ജെ സാമുവൽ, റവ. ഡോ.കെ.ജെ. മാത്യു, റവ. ഡോ. ഐസക് വി. മാത്യു, റവ.പി.കെ.ജോസ്, റവ.പി ബേബി, റവ. ഡോ. സന്തോഷ്‌ ജോൺ, റവ.ഡി.ജോയ്, ബ്രദർ അജി ജോർജ് എന്നിവർ  വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. ക്യാമ്പ്  ഏപ്രിൽ 26 ബുധനാഴ്ച സമാപിക്കും.

Advertisement