ഞെട്ടിത്തരിച്ച് ജനം; കുമ്പസാരക്കൂട്ടിൽ വൈദീകന് പകരം 'സാക്ഷാൽ യേശു': പുതിയ ഏ. ഐ. ടെക്നിക്കുമായി സിറ്റ്സ്വർലാണ്ടിലെ സെൻ പീറ്റേഴ്സ് ചർച്ച്
കെ.ജെ. ജോബ് വയനാട്
കുമ്പസാരം എന്ന കത്തോലിക്കാ കൂദാശ തന്നെ ദൈവവചന വിരുദ്ധമായിരിക്കെ അതിൽത്തന്നെ വിചിത്ര രീതി അവലബിച്ച് സിറ്റ്സർലൻിലെ ഒരു കത്തോലിക്കാ പള്ളി. പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കാന്‍ ഇനി പള്ളീലച്ചനെ തേടി പോകണ്ട. അതിനും പരിഹാരമായി കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എ.ഐ) രൂപം പാപങ്ങള്‍ കേട്ട് പരിഹാരം പറയും. സ്വിറ്റ്‌സര്‍ലണ്ടിലെ ലുസേണിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക പള്ളിയിലാണ് എ.ഐ കര്‍ത്താവ് കുമ്പസാരം കേള്‍ക്കുന്നത്.
പത്ത് കല്പനങ്ങള്‍ഞാൻ ലംഘിച്ച കാര്യങ്ങള്‍ അനുതാപത്തോടെ പറഞ്ഞാല്‍ എ.ഐ കര്‍ത്താവ് മറുപടിയും തരും. ഒരു കാര്യം ഈ കുമ്പസാര കൂട്ടിലിരിക്കുന്ന ക്രിസ്തു ഒരു കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട് – ‘നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും എ.ഐ ക്രിസ്തുവിനോട് പറയരുത്. അങ്ങനെ പറയുന്നതിന്റെ റിസ്‌ക്കും നിങ്ങള്‍ സ്വയം ഏറ്റെടുത്തോണം’ – എന്ന മുന്നറിയിപ്പ് കുമ്പസാരകൂടിന് മുന്നില്‍ പതിച്ചിട്ടുണ്ട്. (എ.ഐ കർത്താവ് പിന്നീട് പരസ്യമാക്കുമോ എന്ന ഭയമാകാം)
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന അര്‍ത്ഥമുള്ള ‘ഡ്യൂസ് ഇന്‍ മച്ചിന’ Deus in Machina ( യന്ത്രത്തിലും ദൈവം) പദ്ധതിയുടെ ഭാഗമായാണ് കുമ്പസാരക്കൂട്ടില്‍ എ എ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചത്. ഹോളോഗ്രാമായിട്ടാണ് കുമ്പസാരക്കുട്ടില്‍ യന്ത്ര യേശുവിനെ തയ്യാറാക്കിയിരിക്കുന്നത്. ആത്മാവിനെ ആശ്വസിപ്പിക്കുന്ന സാരോപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് യന്ത്ര യേശു നലകുന്നത്. എ. ഐ. സഹായം പള്ളിയുടെ പരമാവധി മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് സെന്റ് പീറ്റേഴ്‌സ് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനല്‍ ബോര്‍ഡിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ യേശുവിന്റെ രൂപം തെളിയും. വിശ്വാസിയുടെ ആവശ്യങ്ങള്‍, ആവലാതികള്‍ യന്ത്ര യേശു വ്യാഖ്യാനിച്ചെടുക്കും. വേദപുസ്തകം അടിസ്ഥാ നമാക്കിയുള്ള മറുപടി പറയും. ഉടന്‍ തന്നെ ഹോളോഗ്രാം രുപത്തിലുള്ള മുഖചലനങ്ങള്‍ ആനിമേറ്റ് ചെയ്യും – എ.ഐ. യുടെ മികവ് കൊണ്ട് യഥാര്‍ത്ഥ ക്രിസ്തു നേരിട്ട് വന്ന് സംസാരിക്കുന്ന പ്രതീതി ജനിപ്പിക്കും. എ.ഐ. കര്‍ത്താവിനെ കൊണ്ട് 100 ഭാഷകള്‍ സംസാരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ നിര്‍മ്മാതാക്കളായ ലുസേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സ് ആന്റ് ആര്‍ട്ട്‌സിലെ സയന്റിസ്റ്റുകള്‍.
ലുസേന്‍ സെന്റ് പീറ്റേഴ്‌സ് ചാപ്പലിലെ ദൈവ ശാസ്ത്രജ്ഞനായ മാര്‍ക്കോ ഷിമിഡിനാണ് പദ്ധതിയുടെ മേല്‍ നോട്ടം വഹിച്ചത്. എ ഐ യേശുവിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. ധാര്‍മ്മികവും ദൈവശാസ്ത്രപരവുമായ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സഭ മറുപടി പറയേണ്ടി വരും. പുരോഹിതരുടെ നിലപാടും വളരെ പ്രസക്തമാണ്. പള്ളീലച്ചമ്മാര്‍ ചെയ്യേണ്ട പണി എ.ഐ ക്രിസ്തു ചെയ്യുന്നതിനോട് വൈദികര്‍ യോജിക്കുമെന്ന് തോന്നുന്നില്ല. ഈ പോക്ക് പോയാൽ ഇനി എന്തൊക്കെ കാണേണ്ടി വരുമോ?
Advertisement