ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്റ്റ് 49-ാമത് കൺവെൻഷൻ ഫെബ്രു. 1 മുതൽ കായംകുളത്ത്

ആലപ്പുഴ: ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ കായംകുളം ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ബി മോനച്ചൻ കായംകുളം (ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ) ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ പാസ്റ്റർ എം.വി വർഗീസ് (ഐപിസിസി സീനിയർ മിനിസ്റ്റർ), പാസ്റ്റർ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി ), പാസ്റ്റർ രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോ: സെക്രട്ടറി ), പാസ്റ്റർ പിസി ചെറിയാൻ റാന്നി, പാസ്റ്റർ മോനിസ് ജോർജ് യു എസ് എ, പാസ്റ്റർ കെ ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും.
സോദരി സമാജം മീറ്റിങ്ങിൽ സിസ്റ്റർ ശ്രീലേഖയും, വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ സി.എക്സ്. ബിജുവും പ്രസംഗിക്കും. കൂടാതെ സൺഡേ സ്കൂൾ, പി വൈ പി എ വാർഷികം, ശുശ്രൂഷക സമ്മേളനം, സംയുക്ത ആരാധന കർത്തൃമേശ, എന്നിവയും കൺവെൻഷനോട് അനുബന്ധിച്ച് നടക്കും. ഹോളി ഹാർപ്സ്, ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് കൺവെൻഷൻ പാസ്റ്റർ ബ്ലെസ്സന്‍ ജോർജ് (പബ്ലിസിറ്റി കൺവീനർ ): 9847845823, പാസ്റ്റർ എം.ഒ ചെറിയാൻ (സെന്റർ സെക്രട്ടറി) 702516323
Advertisement