ആലപ്പുഴയിൽ ആലയ സമർപ്പണ ശുശ്രൂഷയും മാസയോഗവും

0
1540

ആലപ്പുഴ :  ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിലെ ഗലീല, ബെഥേൽ സഭയുടെ സമർപ്പണ ശുശ്രുക്ഷയും  മാസയോഗവും 2019 ഏപ്രിൽ  13 ശനിയാഴ്ച  രാവിലെ  9:30 മുതൽ ഉച്ചയ്ക്ക് 01:00 വരെ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ് ശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ തോമസ് ചാണ്ടി & കുടുംബം ഇവിടെ ശുശ്രുക്ഷ  ചെയ്യുന്നു.  പുന്നപ്ര ഗലീലാ കടപ്പുറത്തു നിന്നും 400മീറ്റർ മാറിയും തീരദേശ റെയിൽവേ പാതയിൽ നിന്നും 50മീറ്റർ മാറിയുമാണ് സഭാഹാൾ സ്‌ഥിതി ചെയ്യുന്നത്.                                                                                                                  25 വർഷങ്ങൾക്ക്  മുൻപ് കേവലം  പത്തിൽ  താഴേ  പ്രവർത്തനങ്ങളുമായി തുടങ്ങിയ ഐപിസി  ആലപ്പുഴ  വെസ്റ്റ് സെന്റർ ഇന്ന്  ഐ.പി.സിയിലെ  ഏറ്റവും  സഭാ  വളർച്ച നിരക്കുള്ള  സെന്ററായി മാറി. (കേരളത്തിലെ  നാലാമത്തെ വലിയ  സെന്ററായി  വളർന്നു കഴിഞ്ഞു) തീരദേശത്തും   കുട്ടനാട്ടിലുമായി  സ്ഥിതി  ചെയ്യുന്ന  57 സഭാ പ്രവർത്തനങ്ങളും  70 സുവിശേഷ ശ്രുശ്രുക്ഷകരുമുണ്ട്   ആലപ്പുഴ  വെസ്റ്റിൽ.

LEAVE A REPLY

Please enter your comment!
Please enter your name here