ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ: കർത്താവിന്റെ വിശ്വസ്ത സാക്ഷി

0
858

ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ: കർത്താവിന്റെ വിശ്വസ്ത സാക്ഷി

നിത്യതയിൽ ചേർക്കപ്പെട്ട ഈപ്പൻ തോമസ് കപ്പമാംമൂട്ടിലിനെ പാസ്റ്റർ ബാബു ചെറിയാൻ അനുസ്മരിക്കുന്നു

( Viewing service February 4th 4.30 pm to 7.30pm)

പ്രിയപ്പെട്ട ഈപ്പച്ചായനുമായിട്ടും മകൻ ജിം, ജിമ്മിന്റെ ഭാര്യ സാബി, അവരുടെ കുഞ്ഞുങ്ങൾ എന്നിവരുമായി എനിക്ക് വളരെ അടുത്ത കുടുംബ ബന്ധം ഉണ്ട്. ഇത്ര സ്നേഹവും ആത്മാർത്ഥതയും വിശ്വസ്തതയും ഉള്ള കുടുംബങ്ങളെ അധികം കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. വിശുദ്ധ തിരുവചനത്തിന്റെ സത്യങ്ങൾക്ക് വേണ്ടി ഉറപ്പോടെ നിൽക്കുന്ന ഈ കുടുംബത്തിനായിട്ട് ഞാൻ ദൈവത്തെ വാഴ്ത്തുന്നു. അതിലപ്പുറം ഒരു മനുഷ്യായുസിൽ സഹിക്കാവുന്ന അനവധി സങ്കടങ്ങളും ഞെട്ടിപ്പിക്കുന്ന ദുഃഖ കഥകളും ഇവരുടെ ജീവചരിത്രത്തിൽ ഉണ്ട്. ദുഃഖം അനുഭവിക്കുന്നവർ വേദനയനുഭവിക്കുന്നവർ ഈ കുടുംബത്തിലെ അംഗങ്ങളോട് ചോദിക്കുക, ഏത് വേദനയിലും സഹായിക്കുന്ന ഒരു കരം സ്വർഗത്തിൽ ഉണ്ട്’. ഈ കുടുംബാംഗങ്ങൾ ഇന്നും ധൈര്യത്തോടെ നിൽക്കുന്നത് ദൈവം നൽകിയ പ്രത്യേക ശക്തികൊണ്ടാണ്. വ്യക്തിപരമായി ഞാൻ ഈ കുടുംബത്തെ വളരെ ബഹുമാനിക്കുന്നു. അവരുടെ ശുശ്രൂഷകൾ ഐപിസിക്ക്, പ്രത്യേകാൽ നെല്ലിക്കമൺ സഭയ്ക്ക് വളരെ പ്രയോജനം ചെയ്തിട്ടുണ്ട്. മേലാലും ദൈവരാജ്യത്തിന് ഈ കുടുംബം പ്രയോജനപ്പെടുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

എന്റെ സ്നേഹിതൻ ഷിബു മുള്ളംകാട്ടിൽ എഴുതിയ കുറിപ്പ് ഞാൻ വായിച്ചു. “സൗമ്യതയുടെ ആൾരൂപം” അതിനേക്കാൾ കൂടിയ ഒരു വാക്ക് ഉപയോഗിക്കുവാൻ ഇല്ല. അദ്ദേഹം വിദേശ രാജ്യത്ത് ജോലി ചെയ്തപ്പോൾ ഉണ്ടായ സാമ്പത്തിക നേട്ടങ്ങൾ ഒത്തിരി ദൈവസഭയ്ക്ക് വേണ്ടി താൻ ഉപയോഗിച്ചിട്ടുണ്ട്. കപ്പമാംമൂട്ടിൽ കുടുംബത്തെ ദൈവസഭയ്ക്കു മറക്കുവാൻ കഴിയില്ല. ഇങ്ങനെയുള്ള അനേകം കുടുംബങ്ങൾ ദൈവസഭയ്ക്ക് ഉണ്ടാകട്ടെ. ഇന്നത്തെ കാലഘട്ടത്തിൽ പെന്തെക്കോസ്തിന്റെ നിലവാരം താഴ്ന്നു പോയി എന്ന് പറയുന്നത് ദുഃഖത്തോടെയാണ്. പക്ഷെ പറയാതിരിക്കാൻ നിവൃത്തിയില്ല. നല്ല നിലവാരമുള്ള തലമുറകൾ മറഞ്ഞുപോകുന്നത് ദുഃഖം തന്നെയാണ്. ഈ വിടവ് നികത്താൻ ദൈവം ശക്തൻമാരെ എഴുന്നേൽപ്പിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here