അബുദാബി പെന്തെക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പിനു പുതിയ ഭാരവാഹികൾ

അബുദാബി പെന്തെക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പിനു പുതിയ ഭാരവാഹികൾ

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത്  സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പിൻ്റെ

പുതിയ ഭാരവാഹികളായി പ്രസിഡന്റ്:  ജോളി ജോർജ്, വൈസ് പ്രസിഡന്റ്:  ഡെയ്സി ശമുവേൽ, സെക്രട്ടറി: ബിജി ജോജി മാത്യു , ട്രഷറർ: ജിനു ടോണി, ജോയിൻറ് സെക്രട്ടറി: മഞ്ജു എബ്രഹാം, ജോയിൻറ് ട്രഷറർ: ബിന്ദു ജോപ്സൺ, ക്വയർ ലീഡർ: ഗ്ലോറിയ കെ പ്രസാദ് എന്നിവരെ  തെരഞ്ഞെടുത്തു.

യോഗത്തിൽ അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം.വർഗീസ് അധ്യക്ഷത വഹിച്ചു.  ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ് പുതിയ ഭാരവാഹികൾക്കു വേണ്ടി പ്രാർത്ഥിച്ചു.

പാസ്റ്റർ ശമുവേൽ എം തോമസ്, പാസ്റ്റർ ടി എം തോമസ്, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു, ജോയിൻറ് സെക്രട്ടറി എബ്രഹാം മാത്യു, ട്രഷറർ  ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

Advertisemen