കോഴിക്കോട് ആപ്കോൺ നേതൃത്വം നൽകുന്ന ഗോസ്പെൽ ഫെസ്റ്റ് ആഗസ്റ്റ് 26ന്

കോഴിക്കോട് ആപ്കോൺ നേതൃത്വം നൽകുന്ന ഗോസ്പെൽ ഫെസ്റ്റ് ആഗസ്റ്റ് 26ന്

കോഴിക്കോട് : കോഴിക്കോടുള്ള പാസ്റ്റർമാരുടെ കൂട്ടായ്‌മയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഗോസ്‌പെൽ ഫെസ്റ്റ് 2023 ആഗസ്റ്റ് 26 ന് കോഴിക്കോട് കണ്ണൂർ റോഡിലെ  കെ പി സി ഫിലദൽഫ്യ സഭാ ഹാളിൽ നടക്കും. രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും നടക്കുന്ന ആത്മീയ സമ്മേളനത്തിൽ      സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഷാജി എം. പോൾ പ്രസംഗിക്കും. സാംസൺ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടക്കും. പാസ്റ്റർമാരായ കെ.സി. സണ്ണി, നോബിൾ പി. തോമസ്   ഈ ഗോസ്‌പെൽ ഫെസ്റ്റിനു നേതൃത്വം നൽകും.

Advertisement