49-മത് ആരാവലി കൺവെൻഷൻ ഏപ്രിൽ 4 നാളെ മുതൽ

0
3576

ജോൺ മാത്യു ഉദയപുർ / ജോസഫ് തോമസ്

ഉദയപൂർ: 49-മത് ആരാവലി കൺവെൻഷൻ ഏപ്രിൽ 4 മുതൽ 7 വരെ മാക്കഡ്ദേവ് ഫിലാഡൽഫിയ കാമ്പസ്സിൽ നടക്കും.
റവ. സഞ്ജയ് മസീഹ് (ഛത്തിസ്ഗഡ്), പാസ്റ്റർ തോംസൺ തോമസ് (കേരളം) ഡോ. പോൾ മാത്യൂസ് (ഉദയപൂർ) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. പാസ്റ്റർ നീൽകണ്ട് (ഒഡിഷ), പാസ്റ്റർ അയൂബ് (മഹാരാഷ്ട്ര) എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വടക്കേ ഇൻഡ്യയുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന ഡോ. തോമസ് മാത്യൂസിന്റെ പ്രവർത്തങ്ങളാൽ ഏതാണ്ട് 50 വർഷം മുൻപ് സ്ഥാപിതമായതാണ് മാക്കഡ്ദേവ് സഭ. രാജസ്ഥാനിലെ ഉദയപൂരിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ആദിവാസി ഗ്രാമം ആണ് മാക്കഡ്ദേവ്. ഡോ. എബ്രഹാം ചെറിയാൻ കുടുംബമായി ഇവിടെ താമസിച്ചു പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകുന്നു. കൂടാതെ, ചുറ്റുപാടുമുള്ള അനേക ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു ധാരാളം പ്രവർത്തനങ്ങൾ നടക്കുകയും പ്രതികൂലങ്ങളുടെ നടുവിൽ ആണെങ്കിലും പുതിയ പുതിയ കൂടിവരവുകളും സഭകളും ഉടലെടുക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here