പാസ്റ്റർ കെ.കെ അച്ചൻകുഞ്ഞ് ഏരിയ കൺവീനറായി ചുമതലയേറ്റു 

പാസ്റ്റർ കെ.കെ അച്ചൻകുഞ്ഞ് ഏരിയ കൺവീനറായി ചുമതലയേറ്റു 

അകലക്കുന്നം: പാസ്റ്റർ കെ.കെ അച്ചൻകുഞ്ഞ് ഐപിസി അകലക്കുന്നം ഏരിയ കൺവീനറായി ചുമതലയേറ്റു. ഏരിയ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി തോമസ് നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകി.

  പാസ്റ്റർ കെ.കെ അച്ചൻകുഞ്ഞ്

സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രെസ്ബിറ്ററി അംഗങ്ങളായ സുനിൽ വേട്ടമല, കെ.കെ ജെയിംസ്, സജി കാനം എന്നിവർ വിവിധ  ശുശ്രൂഷകൾ നിർവഹിച്ചു. കടുവാക്കുളം ഐപിസി വർഷിപ്പ് സെന്ററിൽ നടന്ന ശുശ്രൂഷയിൽ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ഷെറിൻ കാഹളം, ബോബി തോമസ് കൂടാതെ ഐപിസി കോട്ടയം മേഖല സെക്രട്ടറി പാസ്റ്റർ സുധീർ വർഗീസ് എന്നിവർ ആശംസകൾ പറഞ്ഞു.

Advertisement