'എറൈസ് ആൻഡ് ഷൈൻ' ഉണർവ് യോഗം ചിത്രദുർഗയിൽ സമാപിച്ചു

'എറൈസ് ആൻഡ് ഷൈൻ' ഉണർവ് യോഗം ചിത്രദുർഗയിൽ  സമാപിച്ചു
റവ. ഡോ. രവി മണി വചന പ്രഭാഷണം നടത്തുന്നു

ചിത്രദുർഗ (കർണാടക): "അർപ്പണബോധവും ദൈവീക വിശ്വാസമുള്ളവർക്കും മാത്രമെ യഥാർഥ ജീവിത വിജയം കൈവരിക്കാനാവൂ എന്ന് വി ഐ എ ജി സ്ഥാപക പ്രസിഡൻറ് റവ.ഡോ.രവി മണി പറഞ്ഞു. ബെംഗളുരുവിലെ വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയും ചിത്രദുർഗ ജില്ലയിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പും സംയുക്തമായി നടത്തിയ എറൈസ് ആൻഡ് ഷൈൻ (എഴുന്നേറ്റ് പ്രകാശിക്കുക)  ഉണർവ് യോഗത്തിന്റെ സമാപന ദിനത്തിൽ വചന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . 

നവംബർ 15 മുതൽ 17 വരെ ചിത്രദുർഗ എസ്.ജി. കല്ലാണ മണ്ഡപത്തിൽ  നടത്തിയ ഉണർവ് യോഗത്തിൽ  വിവിധ ക്രൈസ്തവ സഭാനേതാക്കളും 6 താലൂക്കുകളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു.

വിക്ടറി എ ജി സ്ഥാപക സ്ഥാപക പ്രസിഡൻറും അസംബ്ലീസ് ഓഫ് ഗോഡ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ പ്രസ്ബിറ്ററുമായ റവ. ഡോ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു. 
ജില്ലയിലെ വിവിധ സഭകളിലെ ശുശ്രൂഷകർ പങ്കെടുത്ത പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് സമ്മേളനം ശനിയാഴ്ച പകൽ നടത്തി.
 എറൈസ് ആൻഡ് ഷൈൻ കോർഡിനേറ്റർ ബ്രദർ.എഡ്വിൻ.യു  യോഗത്തിന് നേതൃത്വം നൽകി.

Advertisement