ചാക്കോച്ചാ... നിന്നെ നശിപ്പിക്കും

ചാക്കോച്ചാ... നിന്നെ നശിപ്പിക്കും
പാസ്റ്റർ എ.ആർ.ടി. അതിശയം

ചരിത്രത്തിലൂടെ


ചാക്കോച്ചാ... നിന്നെ നശിപ്പിക്കും

സന്ദീപ് വിളമ്പുകണ്ടം

1939ലെ ഉഷ്ണകാലം. ഉച്ചതിരിഞ്ഞ സമയം. ഇരുപതു വയസ്സു പ്രായമുള്ള ആ യുവാവ് ഇടമൺ വെള്ളിമല ബസ്സ്റ്റോപ്പിൽ പുനലൂരിലേക്കുള്ള വണ്ടി പ്രതീക്ഷിച്ച് നിൽക്കയായിരുന്നു. 

പെട്ടെന്ന് വെള്ള ജുബ്ബാധാരിയായ നീണ്ട കാലൻ കുടയേ ന്തിയ, കൃശഗാത്രനായ ഒരു മദ്ധ്യവയസ്ക്കൻ വെള്ളിമല കവല യിലേക്ക് നടന്നടുത്തു. അദ്ദേഹത്തിന്റെ കൈയ്യിൽ കറുത്ത പുറം ചട്ടയിട്ട് ഒരു ബൈബിളും ഉണ്ടായിരുന്നു. ഒരൊറ്റ നോട്ടത്തിൽ ആ വഴിയാത്രക്കാരൻ ഒരു ഉപദേശിയാണെന്ന് ആർക്കും മനസ്സിലാകും.

ദീർഘനേരം കാൽനടയായി സഞ്ചരിച്ചതിന്റെ ക്ഷീണം ആ സുവിശേഷകന്റെ ശരീരത്തിൽ പ്രകടമായിരുന്നു. കടുത്ത ചൂടിന്റെ ആഘാതം കൊണ്ട് വാടിക്കരുവാളിച്ച മുഖം. ചെറുതുള്ളികളാ യിട്ടൊഴുകിയ വിയർപ്പ് അദ്ദേഹത്തിന്റെ വെള്ള വസ്ത്രത്തെ ഈ നാക്കിയിരുന്നു. ഒരു നിയോഗമെന്നവണ്ണം ആ സുവിശേഷകൻ ബസ്സു കാത്തു നിന്ന യുവാവിന്റെ സമീപത്തെത്തി. സ്വയം പരിചയപ്പെടുത്തി, പരിചയം ഏറ്റുവാങ്ങി മിനിറ്റുകൾ പോലും കഴിഞ്ഞില്ല. അദ്ദേഹം ഗൗരവപൂർണ്ണനായി. പെട്ടെന്നാണ്, കൈവശമുണ്ടായിരുന്ന ബൈബിൾ തുറന്ന് റോമാ ലേഖനം 6-ാം അദ്ധ്യായം 23-ാം വാക്യം വായിച്ചു കേൾപ്പിച്ചുകൊണ്ട് അദ്ദേഹം ആത്മീയ വിഷ യത്തിലേക്കു ചർച്ച തിരിച്ചുവിട്ടത്.

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ.
പാപത്തിന്റെ ദുരന്തപൂർണ്ണമായ പരിണിതഫലത്തെപ്പറ്റിയും പാപിയുടെ ഹൃദയത്തെ ഭരിക്കുന്ന ശൂന്യതയെപ്പറ്റിയും ആദ്യം ആ മാന്യ ദൈവദാസൻ ലളിതമായ ഭാഷയിൽ വിവരിച്ചു. അതിനുശേഷം, പാപിയെ നീതിമാനാക്കുന്ന ദൈവകൃപയെപ്പറ്റി, മനുഷ്യനു നിത്യജീവൻ നൽകുവാൻ ദൈവം കാൽവറിയിൽ കൊടുത്ത വലിയ വിലയെപ്പറ്റി ആത്മപ്രഭാവത്തോടെ സംസാരിച്ചു. ക്രൈസ്തവ കുടും ബത്തിൽ ജനിച്ചുവളർത്തപ്പെട്ടതുകൊണ്ടായില്ലെന്നും, പാപങ്ങൾ ഏറ്റുപറഞ്ഞ് ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചാലേ നിത്യജീവന് അവകാശി ആകുകയുള്ളൂ എന്നും ഊന്നിപ്പറഞ്ഞു.

“പാപത്തിന്റെ ശമ്പളം മരണം, പാപത്തിന്റെ ശമ്പളം മരണം' ഈ വാചകം ഇടയ്ക്കിടെ അദ്ദേഹത്തിന്റെ സംസാരത്തിൽ ആവർത്തിക്കുന്നുണ്ടായിരുന്നു.

ഒടുവിൽ ആ യുവാവിന്റെ മുഖത്ത് കണ്ണു തറപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ചാക്കോച്ചാ, നീ ഇപ്പോൾ പിന്തുടരുന്ന ഈ പാപജീവിതം നിന്നെ നശിപ്പിക്കും. അതുകൊണ്ട് പാപം വിട്ടൊഴിഞ്ഞ് ക്രിസ്തുവിനെ സ്വീകരിക്കുക.

തമിഴ് കലർന്ന മലയാളത്തിലുള്ള ആ വാക്കുകൾ യുവാവിന്റെ ഹൃദയത്തെ മെഴുകുപോലെ ഉരുക്കി. ആ കവലയിൽ, മറ്റ് വഴിയാ തക്കാർ നോക്കിനിൽക്കെ, ആ ദൈവദാസന്റെ മുമ്പിൽ നിന്നു കൊണ്ട് അയാൾ വിങ്ങിവിങ്ങി കരയുവാൻ തുടങ്ങി.

സുവിശേഷകൻ ആ യുവാവിനെ കവലയ്ക്കരികെയുള്ള ഒരു കൃഷി സ്ഥലത്തേക്ക് മാറ്റി നിർത്തി. അയാളുടെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു. തൽക്ഷണം അയാൾ പാപങ്ങളെല്ലാം ദൈവത്തോട് ഏറ്റുപറഞ്ഞു, യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരി ച്ചു. പാപജീവിതം ഉപേക്ഷിച്ചിരിക്കുന്നു എന്ന് പ്രതിജ്ഞ ചെയ്തു.

ഒരു പാപിയായി വെള്ളിമല കവലയിൽ വന്ന ആ യുവാവ് ഒരു വിശ്വാസിയായിട്ടാണ് അടുത്ത ബസ്സിൽ കയറി പുനലൂരിലേക്കു യാത്രയായത്. പിറ്റേ ഞായറാഴ്ച മുതൽ അയാൾ സ്വദേശത്ത് പെ ക്കോസ്താരാധനയിൽ പങ്കെടുത്തു തുടങ്ങി. ആഴ്ചകൾക്കുള്ളിൽ വിശ്വാസസ്നാനം സ്വീകരിച്ചു. സഭയുടെ ഒരു സജീവ അംഗമായി.

വെള്ളിമല കവലയിൽ വച്ച് ആ യുവാവിനെ മാനസാന്തരാനുഭവത്തിലേക്ക് നയിച്ച ആ ദൈവദാസൻ ത്യാഗിയും വേദപണ്ഡിതനുമായ പരേതനായ പാസ്റ്റർ എ.ആർ.ടി. അതിശയമായിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും സഞ്ചരിച്ച് ഉണർവ്വയോഗങ്ങൾ നടത്തിയിരുന്ന അദ്ദേഹം പുനലൂർ ഇടമൺ പ്രദേശങ്ങളിൽ സുവിശേഷ പ്രചരണവും ഉപവാസ പ്രാർത്ഥനകളും നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ആ യുവാവ്, പിന്നീട് ഏഴംകുളം കല്ലത്തു ഭാഗത്തെ, പെന്തെക്കോസ്ത് സഭയുടെ പ്രാരംഭകനായിത്തീർന്ന എൻ.എം. ചാക്കോ ആയിരുന്നു. ഇദ്ദേഹം പ്രശസ്തനായ ഡോ. സാംകുട്ടിയുടെ പിതാവാണ്.

കണ്ടുമുട്ടുന്ന ഏതൊരു വ്യക്തിക്കും ക്രിസ്തുവിനെ പരിച യപ്പെടുത്തിക്കൊടുക്കാൻ എ.ആർ.ടി. അതിശയത്തിന് എപ്പോഴും ഉത്സാഹമായിരുന്നു. എല്ലാം ഒരു നിയോഗമെന്നവണ്ണമാണ് അദ്ദേഹം ചെയ്തിരുന്നത്. ധനമോ, മാനമോ, അധികാരമോ തിര യാതെ, എന്നും ഒരു സുവിശേഷകനായി - വ്യക്തികളെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു സഞ്ചാര ഉപദേശിയായി ജീവിച്ചു മരിച്ച വ്യക്തിയായിരുന്നു പാസ്റ്റർ എ.ആർ.ടി. അതിശയം.

1899 മാർച്ച് 11നു തിരുനെൽവേലി ജില്ലയിലെ തടിയാപുരം ഗ്രാമത്തിൽ സി.എം.എസ് സമൂഹത്തിലെ ഒരു സുവിശേഷകന്റെ മകനായി തങ്കയ്യാ അതിശയം ഭൂജാതനായി. ദീർഘനാളുകൾ മക്ക ളില്ലാതിരിക്കെ പ്രാർത്ഥനയുടെ മറുപടിയായി ജനിച്ച മകനായ തുകൊണ്ടാണ് മാതാപിതാക്കൾ കുട്ടിക്ക് അതിശയം എന്നു പേരു നൽകിയത്.

ടീച്ചേഴ്സ് ട്രെയിനിംഗ് പാസ്സായ അതിശയം 1919ൽ ശൂരണ്ട ഹൈസ്കൂളിലെ അദ്ധ്യാപകനായി. ഇതേ കാലയളവിൽ വേർപാടുപദേശങ്ങൾ ഗ്രഹിച്ച് വിശ്വാസസ്നാനം സ്വീകരിച്ചതിന്റെ പരി ണിതഫലമായി അദ്ദേഹത്തിനു സ്വന്തക്കാരുടെയും, സ്വസമുദാ യക്കാരുടെയും ഇടയിൽ നിന്ന് വലിയ എതിർപ്പുകൾ നേരിടേണ്ടിവന്നു.

സുവിശേഷവേലയ്ക്കായി ദർശനം ഉണ്ടായതിനെത്തുടർന്ന് 1925 തങ്കയ്യ ജോലി രാജിവെച്ച് മലയാള നാട്ടിലേക്ക് പോന്നു. ആദ്യകാലത്ത് ബ്രദറൺ വിശ്വാസികളോടും പിന്നീട് സ്വതന്ത വിയോജിതരും ചേർന്ന് പ്രവർത്തിച്ച അതിശയം 1929-ൽ ആത്മ സ്നാനം പ്രാപിച്ചു. പ്രസിദ്ധമായ പൂവത്തൂർ ഉണർവ്വിന്റെ പ്രധാന വക്താക്കളിലൊരാളായിരുന്നു അദ്ദേഹം. പിന്നീട് മദ്ധ്യതിരുവിതാം കൂറിലുടനീളം അദ്ദേഹം ഉണർവ്വയോഗങ്ങൾ നടത്തി. 

പെന്തെക്കോസ്തു പ്രവർത്തനം വ്യവസ്ഥാപിതരൂപം പ്രാപിക്കുന്നതിനെ എതിർത്തിരുന്ന പാസ്റ്റർ അതിശയം, മുഖ്യധാരാ സഭകളോടു ചേ രുന്നതിൽ താല്പര്യമുള്ളവനായിരുന്നില്ല. ആദ്യസമയങ്ങളിൽ കല യപുരം മത്തായിച്ചൻ, മേപ്രാൽ ഹാനോക്സാർ തുടങ്ങിയവരു മായി കൂട്ടായ്മ ആചരിച്ച അതിശയം പിന്നീട് ചർച്ച് ഓഫ് ഗോഡി നോടു സഹകരിച്ചുപോയി. 1942 മുതൽ അദ്ദേഹം അടൂരിൽ താമസമാക്കി. 1953 മുതൽ മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. വ്യാഖ്യാന ഗ്രന്ഥങ്ങളുൾപ്പെടെ ചില പുസ്തകങ്ങളും ചില ഗാനങ്ങളും അതിശയത്തിന്റെ സ്വന്തമായുണ്ട്. 1958 മെയ് 2നു കർതൃസന്നിധിയിൽ പ്രവേശിച്ചു.

കടപ്പാട്: കേരള പെന്തെക്കോസ്തു ചരിത്രം- സാജു ജോൺ മാത്യു 

Advertisement