ക്രിസ്തുവിന്റെ വിളി ട്രാന്‍സ്‌ജെന്‍ഡറാകനല്ല, ട്രാന്‍സ്‌ഫോമാകാനാണ്

ക്രിസ്തുവിന്റെ വിളി ട്രാന്‍സ്‌ജെന്‍ഡറാകനല്ല, ട്രാന്‍സ്‌ഫോമാകാനാണ്

ക്രിസ്തുവിന്റെ വിളി ട്രാന്‍സ്‌ജെന്‍ഡറാകനല്ല, ട്രാന്‍സ്‌ഫോമാകാനാണ്

 ആശിഷ് ജോണ്‍ മുംബൈ

''പരിജ്ഞാനമില്ലായ്കയാല്‍ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാന്‍ നിന്നെയും ത്യജിക്കും; നീ നിന്റെ ദേവത്തിന്റെ ന്യായപ്രമാ ണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറക്കും.'' (ഹോശേയ 4:6). 

ചില ദിവസം മുന്‍പു ഒരു പെന്തെക്കോസ്തു സഭയുടെ യുവജന ക്യാംപിന്റെ പോസ്റ്റര്‍ കണ്ടു. സാധാരണ നടക്കാറുള്ള ഒരു ക്യാംപെന്നു കരുതിയിരിക്കുമ്പോഴാണു അതിശയിപ്പിക്കുന്ന ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്: ക്യാംപിലെ പ്രഭാഷകരുടെ പട്ടികയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്! തികച്ചും യാഥാ സ്ഥിതികമായ ഒരു സഘടനയുടെ പ്രധാന ക്യാംപില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതു കണ്ടപ്പോള്‍ എന്താണു സംഭവിത്തുന്നതെന്നോര്‍ത്ത് അത്ഭുതപ്പെട്ടു. അത്തരമൊരു സംരംഭത്തിന്റെ ഉശ്യേശുദ്ധിയെക്കുറിച്ചായിരുന്നു പ്രധാനമായും ഞാന്‍ ചിന്തിച്ചുതുടങ്ങിയത്. ക്യാംപിന്റെ സംഘാടക സമിതിയംഗങ്ങളോടു സംസാരിക്കാന്‍ കഴിഞ്ഞു. അത്തരമൊരു തീരുമാനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അസ്വസ്ഥരായ അവര്‍, തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ അല്ല, എഴുത്തുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടിയാണു പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വ്യക്തിയെ ക്ഷണിച്ചതെന്നായിരുന്നു അവരുടെ പ്രധാന ന്യായീകരണം. 

ഈ വിവരണം ഒരു ശരാശരി ന്യായമാണെന്നു തോന്നുമെങ്കിലും, ആധുനിക LGBTQIA+ പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും, പ്രത്യേകിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചും അറിവുള്ളവര്‍ക്ക് - ഇത്തരമൊരു ക്ഷണം നല്‍കുന്നത് അനാവശ്യമാണെന്നും അത് വളരെ വ്യാപകമായ രീതിയില്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും എന്നത് സംശയമില്ല.

LGBTQIA + എന്നത് lesbian, gay, bisexual, transgender, queer or questioning, intersex, asexual, മറ്റും എന്നിവയുടെ ചുരുക്കമാണ്. 1990 കാലഘട്ടം മുതല്‍ പശ്ചാത്യരാജ്യങ്ങളില്‍ LGBT പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ ദശകത്തിലാണ് ഇതിന് ഇത്രയും വ്യാപകമായ സ്വാധീനം ലഭിച്ചത്. കേരളത്തിനു പുറത്തു വളര്‍ന്ന ഒരാളെന്ന നിലയില്‍, ഞാന്‍ ഒരിക്കലും കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ല. എന്നിരുന്നാലും കേരളത്തിലെ നിരീശ്വരവാദത്തോടും യുക്തിവാദചിന്തകളോടും ഇടപഴകിയതില്‍ നിന്നും ലഭിച്ച സമീപകാലാനുഭവങ്ങള്‍ - അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കേരളത്തിന്റെ ബൗദ്ധിക അടിസ്ഥാനത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ എനിക്കു നല്‍കി.

പാശ്ചാത്യരെ അനുകരിച്ചുകൊണ്ട്, കേരളവും ഇത്തരം ചില പുരോഗമനാശയങ്ങളെ ചോദ്യം ചെയ്യാതെ തന്നെ വ്യാപകമായി അംഗീകരിച്ചിട്ടുണ്ട്. 2015-ല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി സംസ്ഥാനനയം കൊണ്ടുവന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പുരോഗതിക്കായി ക്ഷേമപദ്ധതികളും മറ്റും സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി . ട്രാന്‍സ്‌ജെന്‍ഡര്‍മാരെ തുല്യ മാന്യതയോടെയും ബഹുമാനത്തോടെയും പരിഗണിക്കണം എന്നതില്‍ സംശയമില്ല. മാത്രതമല്ല ട്രാന്‍സ്‌ജെന്‍ഡര്‍ അംഗങ്ങള്‍ക്കോ മറ്റു LGBTQ+ സമൂഹത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള സിവില്‍  വിവേചനം നടന്നാല്‍ അവ നിരുത്സാഹപ്പെടുത്തുകയും വേണം. എന്നാല്‍ ഇതു LGBTQ പ്രസ്ഥാനത്തിന്റെ പവര്‍ത്തനങ്ങളുടെ അടിസ്ഥാന അസത്യങ്ങളെ പുറത്തുകൊണ്ടുവന്നു, ചോദ്യംചെയ്യാനുള്ള അവകാശത്തില്‍നിന്ന് ഒരുവനെ പിന്മാറ്റരുത്. സഭ അറിയാതെയും സന്ദേഹമില്ലാതെയും, നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം സാംസ്‌കാരിക ആശയങ്ങള്‍ക്ക് ഇരയായി. ഇന്നു നമ്മുടെ സംസ്ഥാനത്തെ മുഖ്യധാരാസഭാവിഭാഗങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ ഈ പ്രവണതകള്‍ കാണാന്‍ കഴിയും. കപടപുരോഗമനാത്മകതയുടെ ഒഴുക്ക് കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്, 2018-ല്‍ നടന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രഭാഷണം നടത്താന്‍ രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ക്ഷണിച്ചുകൊണ്ടു അവര്‍ ചരിത്രം രചിച്ചു.

ഇത്തരം തുറന്ന അംഗീകാരങ്ങള്‍ സഭയുടെ തികഞ്ഞ യോജിപ്പിനെ സൂചിപ്പിക്കുകയും ട്രാന്‍സ്‌ജെന്‍ഡര്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സഭയുടെ അജ്ഞതയെ പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതു തികച്ചും 'transgender'നെ ക്കുറിച്ചുള്ള ബൈബിള്‍ വീക്ഷണത്തോടും, മാത്രമല്ല ശാസ്ത്രത്തെ നി കൃഷ്ടമായ രീതിയിലും വ്യാഖ്യാനിക്കുന്നു. വായനക്കാരില്‍ പലര്‍ക്കും 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്നു കേള്‍ക്കുമ്പോള്‍ പ്രത്യേക ജനന്രേന്ദിയ സവിശേഷതകളുള്ള ഒരു വ്യക്തിയെയായിരിക്കാം  ഓര്‍മയിലേക്ക് വരുന്നത്. എന്നാല്‍ ഈ ധാരണ സത്യത്തില്‍നിന്ന് വളരെ അകലെയാണ്. 

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി തെറ്റായ ശരീരത്തില്‍ കുടുങ്ങിപ്പോയി എന്ന ഭവാനാത്മകമായ വികാരം അനുഭവിക്കുന്ന ജൈവ പുരുഷനോ സ്ത്രീയോ ആണ്. അതുപോലെ താന്‍ പുരുഷനാണെന്നു സ്വയം വനത്മകമായ വികാരം അനുഭവിക്കുന്ന ഒരു സ്ത്രീയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷന്‍, നേരെ മറിച്ച്, താന്‍ സ്്രതീയാണെന്നു ഭാവനത്മകമായ വികാരം അനുഭവിക്കുന്ന ഒരു ജൈവപുരുഷനാണു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ. അതിനാല്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ ഇന്റര്‍സെക്‌സുമായി മാറിപ്പോകരുത്. ഇന്റര്‍സെക്‌സ് എന്നത് ആണും പെണ്ണും എന്ന ബൈനറി അവസ്ഥയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത വിവിധങ്ങളായ അവസ്ഥകള്‍ ഉള്ള ആളുകളെ കൂട്ടമായി വിശേഷിപ്പിക്കുന്ന വാക്കാണ്. ഇത് വളരെ അപൂര്‍വമായ ഒരു ജൈവാവസ്ഥയാണ്. (0.02%0.05%) ഇന്റര്‍സെക്‌സ് വ്യക്തികള്‍ക്ക് അസാധാരണമോ ആശയക്കുഴപ്പമുണ്ടാക്കുന്നതോ ആയ ജനനേന്ദ്രിയം ഉണ്ടാകാമെങ്കിലും, അവരുടെ ലൈംഗികത ഇപ്പോഴും തിരിച്ചറിയാന്‍ കഴിയും. കാരണം ലൈംഗിക നിര്‍ണയിക്കുന്നതു ജനനേന്ദ്രിയം അടിസ്ഥാനമാക്കിയല്ല, ഫങ്ക്ഷണല്‍ ഗെയിമറ്റുകൾ അടിസ്ഥാനമാക്കിയാണ്. ഇതു സൂചിപ്പിക്കുന്നത് ഇന്റര്‍സെക്‌സ് വ്യക്തികള്‍ക്കു ജൈവിക ലൈംഗികതയുണ്ടെന്നിരുന്നാലും, അസാധാരണ സാഹചര്യങ്ങളില്‍, ഒരു വ്യക്തി യുടെ ലിംഗഭേദം നിര്‍ണയിക്കുന്നതു ബുദ്ധിമുട്ടാകുന്നു. (0.018%) അത്തരം സംഭവങ്ങളുടെ സാധ്യത താരതമ്യേന വളരെ കുറവാണു ഇന്റര്‍സെക്‌സും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തമ്മില്‍ വ്യക്തമായ വ്യത്യാസം ഇവിടെ വിശദമാക്കി. ഇനി മറ്റൊരു തെറ്റിദ്ധാരണയിലേക്കു ശ്രദ്ധതിരിട്ടെ. 

പലപ്പോഴും ആളുകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ബൈബിളില്‍ പരാമര്‍ശിക്കുന്നു എന്ന് വാദിക്കാന്‍ ഷണ്ഡന്മാരെപ്പറ്റിയുള്ള യേശുവിന്റെ പരാമര്‍ശം മത്തായി 19:12 ചൂണ്ടിക്കാണിക്കാറുണ്ട്. അതുപോലെതന്നെ പ്രവൃത്തികള്‍ 8:26-39. ഇവിടെയെല്ലാം ട്രാന്‍സ്ജന്‍ഡറുകളെപ്പറ്റിയാണെന്നു പരാമര്‍ശിക്കുന്നതെന്നു സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍, മേല്‍പ്പറഞ്ഞ ചര്‍ച്ചയില്‍ നിന്ന്, ഷണ്ഡന്മാര്‍ ട്രാന്‍സ്‌ജെന്‍ഡറല്ലെന്നു മനസിലാക്കണം. അവര്‍ കൂടുതലും ബീജഗ്രന്ഥി വന്ധ്യരാക്കുന്ന പ്രാചീനരീതിക്കു വിധേയയരായവരാണ്. അല്ലെങ്കില്‍, യേശു ചില സന്ദര്‍ഭങ്ങളില്‍ പരാമര്‍ശിച്ചതുപോലെ, ആ രീതിയില്‍ ജനിച്ചവരാണ്. ഒരുപക്ഷേ മേല്‍പ്പറഞ്ഞ ഇന്റര്‍സെക്‌സ് വ്യക്തികളെയാകാം പരാമര്‍ശിച്ചത്. ഷണ്ഡന്മാര്‍ക്കു പ്രത്യേക സാമൂഹികവും രാജകീയവുമായ അവകാശങ്ങളും ഉണ്ടായിരുന്നു. ആധുനിക ട്രാന്‍സ്‌ജെന്‍ഡറുകളോട് ഒരു തരത്തിലും അവര്‍ സമാനരല്ല.

ആധുനിക ട്രാന്‍സ്‌ജെന്‍ഡര്‍ പ്രസ്ഥാനം  ലിംഗപ്രത്യയശാസ്ത്രത്തിലാണു സ്ഥാപിതമായത്. ഇതു 'ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു' എന്നതിന് എതിരാണ്. ആളുകള്‍ ആണും പെണ്ണുമായി ജനിക്കുന്നില്ലെന്നും, അവരുടെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ആണോ പെണ്ണോ ആണെന്ന ധാരണയെ രൂപപ്പെടുത്തുന്നെന്നും അതിനാല്‍ അവര്‍ക്കു ഇഷ്ടപ്പെടുന്ന ലിംഗഭേദം തിരഞ്ഞെടുക്കാമെന്നും ജന്‍ഡര്‍ഐഡിയോളജി വാദിക്കുന്നു. ഇതു വെറും സാങ്കല്പികം മാത്രമാണ്. ഉദ്ദാഹരണത്തിനു ആശിഷ് എന്ന ഞാന്‍ അഭിഷേക് എന്നോ അക്ഷയ് എന്നോ അജയ് എന്നോ അറിയപ്പെടാന്‍ ശ്രമിക്കുന്നെങ്കില്‍ എനിക്കു മാനസികത്തകരാറുണ്ടെന്നു നിങ്ങള്‍ പറയും. അതെ സമയം ഞാന്‍ ആശ എന്നറിയപ്പെടാന്‍ ശ്രമിക്കുന്നതെങ്കില്‍ ആ ഐഡന്റിറ്റി സ്വീകരിക്കാനുള്ള മാനസിക ധൈര്യത്തെ നിങ്ങളെല്ലാം സപ്പോര്‍ട്ട് ചെയ്യും. എന്തു വിരോധാഭാസം! ഒരാള്‍ സാധാരണ മനുഷ്യനായി ജനിക്കുകയും ആത്മനിഷ്ഠമായ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരാളുടെ സ്വന്തം യാഥാര്‍ഥ്യത്തെ നിര്‍വചിക്കുകയും ചെയ്യുന്നതു ഭാവനയുടെ ഒരു ഫലമാണ്. ഈ അവകാശവാദങ്ങളൊന്നും ശരിവയ്ക്കാന്‍ ശാസ്ത്രമില്ല; ജീവശാസ്ത്രം ഇതിന് എതിരാണെന്നു വ്യക്തം.

ഇനി ആ പെന്തെക്കോസ്തു സഭയിലെ അതിഥിയുടെ വിഷയത്തിലേക്കു വരുമ്പോള്‍ എഴുത്തിനെക്കുറി ച്ച് സംസാരിക്കാന്‍ മാത്രമാണ് ആ വ്യക്തിയെ വിളിച്ചിരിക്കുന്നതെന്നു ചിലര്‍ വാദിച്ചേക്കാം. എന്നിരുന്നാലും, ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ട്രാന്‍സ്‌ജെന്‍ഡറിസത്തോടു അനുഭാവം ഉള്ളവരാണെന്നു മാത്രം കരുതരുത്. അവര്‍ LGBT  പ്രസ്ഥാനത്തെ പരസ്യമായി പിന്‍തുണയ്ക്കുന്നു. ഇത്തരം പ്രവണതകള്‍ യുവാക്കളെ വഴിതെറ്റിക്കാനും മസ്തിഷ്‌കപ്രക്ഷാളനം നടത്താനുമുള്ള സജീവ ശ്രമങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.

LGBTQ + പ്രസ്ഥാനങ്ങളുടെ സ്വാധീനം കാരണം പള്ളികളും പൊതുവിദ്യാലയങ്ങളും പോലുള്ള സ്ഥാപനങ്ങള്‍ പരിവര്‍ത്തനത്തിനു വിധേയമാകുന്ന ഒരു സാഹചര്യത്തെ പാശ്ചാത്യലോകം പ്രതിഫലിപ്പിക്കുന്നു. ഈ ആശയങ്ങള്‍ നമ്മുടെ സഭയില്‍ കടക്കാന്‍ അനുവദിക്കുന്നതിനുപകരം കേരളത്തിലെ സഭകള്‍ക്കും നേതൃത്വത്തിനും ഈ വി ഷയം അഭിസംബോധന ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ പ്രശ്‌നം അവഗണിക്കുന്നതു കാര്യമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സഭ ഒരു സാംസ്‌കാരിക സ്ഥാപനമോ ക്ലബോ അല്ല. ഇപ്പോഴത്തെ ട്രെന്‍ഡ് വളരെ അപകടാവസ്ഥയിലെത്തിക്കുമെന്നു മനസിലാക്കിയാണു ഇതെഴുതുന്നത്. 

ഇക്കഴിഞ്ഞ മാസം യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചിലെ 6000-ലധികം അംഗസഭകള്‍ LGBTQ പ്രശ്‌നങ്ങളിലെ വ്യത്യാസങ്ങള്‍ കാരണം സഭ വിട്ടുപോയിട്ടുണ്ട്. ഏതാനും പതിറ്റാണ്ടുകളായി LGBTQ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടം ലിബറല്‍ ഡിനോമിനേഷന്‍ ചര്‍ച്ചുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവയെ മൊത്തത്തില്‍ പുരോഗമന ക്രിസ്ത്യാനിത്വം എന്നു വിളിക്കുന്നു. സമാന പ്രവണത കേരളത്തിലും ദൃശ്യമാണ്. ഇപ്പോഴത്തെ ഈ വിവാദം ഒരു പ്രധാന ഉദാഹരണമാണ്. പുരോഗതിയുടെ പേരില്‍ അവര്‍ ദൈവത്തിന്റെ സൃഷ്ടിയുടെ സത്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നു. നമ്മുടെ മുതിര്‍ന്ന നേതൃത്വങ്ങളില്‍ ഭൂരിഭാഗവും ഈ സാംസ്‌കാരിക സംഘട്ടങ്ങളെക്കുറിച്ച് അറിയുന്നില്ല. നമ്മുടെ കൂട്ടായ അജ്ഞതയും നിഷ്‌ക്രിയത്വവും സമീപ ഭാവിയില്‍ വിനാശകരമായേക്കാം. അറിവില്ലായ്മമൂലം നാം നശിച്ചുപോകണമോ?