വരുവിൻ, നമുക്കും മുഴങ്കാലിൽ നിൽക്കാം

0
1245

വരുവിൻ, നമുക്കും മുഴങ്കാലിൽ നിൽക്കാം

പാസ്റ്റർ അക്വില്ലാസ് ഏബ്രഹാം ഹൂസ്റ്റൺ

ഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിൽ അരങ്ങേറിയ അക്രമ സമരങ്ങൾക്കു ഇന്ന് അല്പം ശമനം വന്നിരിക്കയാണ്. ഒരു സാധാരണ കുടിയേറ്റക്കാരൻ തന്റെ പുരുഷായുസിൽ കണ്ടും കേട്ടിട്ടും ഇല്ലാത്ത അനിഷ്ട സംഭവങ്ങൾക്കാണ് അമേരിക്കൻ   നഗരങ്ങൾ  കഴിഞ്ഞ ദിനങ്ങളിൽ  സാഷ്യം വഹിച്ചത് .ജോർജ്  ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ അമേരിക്കന്റെ മരണത്തോട് ബന്ധപെട്ടു നടക്കുന്ന വംശീയ പ്രഷോഭങ്ങൾ രണ്ടാഴ്ച പിന്നിടുമ്പോൾ അമേരിക്കയിലെ പ്രധാന 25 നഗരങ്ങളിൽ നിന്നും ഏകദേശം 4500 പേർ അറസ്റ്റിലാവുകയും 5 ലധികം പേർ വിവിധ സംസ്ഥാനങ്ങളിൽ  മരണപ്പെടുകയും ചെയ്തിരിക്കുന്നു.
കൂടാതെ കറുത്ത വർഗക്കാരെന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള (ബ്ലാക്ക് ലൈവ്സ് മാറ്റർ)സമരങ്ങൾ അമേരിക്കക്കു  വെളിയിലേക്കും പ്രേത്യേകിച്ച്   ലണ്ടനിലേക്കും,  ബെർലിനിക്കും ഒക്കെ പടരുന്ന കാഴ്ചകൾ ആണ് നാം  കഴിഞ്ഞ ദിവസങ്ങൾ കണ്ടത്.  
എന്നാൽ വർഗീയ പ്രഷോഭങ്ങൾക്കു അല്പമല്ലാത്ത അയവു വരാൻ ഉണ്ടായ കാരണങ്ങളിൽ ഒന്ന്, പ്രതിഷേധക്കാരുടെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന അമേരിക്കൻ പോലീസിന്റെ അവസരോചിതമായ ഒരു ഇടപെടൽ ആയിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മുഴങ്കാലിൽ നിൽക്കുന്നതിന്റെ  ശക്തി അമേരിക്ക തിരിച്ചറിഞ്ഞ  ദിനങ്ങൾ  കൂടിയായിരുന്നു.               “മുഴങ്കാലിൽ കുമ്പിട്ടു നിൽക്കുക” എന്ന പദം ഒരു മലയാളിയെ സംബന്ധിച്ചു ,200 വര്ഷങ്ങൾക്കു മുമ്പ്  ജാതി വ്യവസ്ഥ കേരളത്തിൽ നിലനിന്ന കാലഘട്ടങ്ങളിൽ  മുഴങ്കാലിൽ തൊഴുതു നിൽക്കുന്ന അടിയാരെയും, പൂർണ കാലിൽ നിന്ന് കല്പന ഉരുവിടുന്ന ജന്മിയെയും ആണ് ഓർമിപ്പിക്കുന്നത്. മുട്ടിന്മേൽ നിൽക്കുക എന്നത് വിധേയത്തെയും ,ഭയഭക്തി ബഹുമാന സൂചകമായുമായാണ് മനുഷ്യ സൃഷ്ടി മുതൽ നാം കണ്ടു വരുന്ന ചിത്രം. എന്നാൽ സാധാരണയായി   അമേരിക്കൻ യുവാക്കൾ തങ്ങൾ വിവാഹം ചെയ്യാനാഗ്രഹിക്കുന്ന യുവതിക്ക് മുമ്പിൽ മുട്ടുകുത്തി വിവാഹാഭ്യർത്ഥന നടത്തുമ്പോൾ മറ്റൊരു കല്പിത  അർത്ഥമാണ് ഈ പദത്തിന് ലഭിക്കുന്നത്.
എന്നാൽ കഴിഞ്ഞ ചില വർഷങ്ങൾക്കു മുൻപ് കോളിൻ കോപ്പർനിക്  എന്ന അമേരിക്കൻ ഫുട്ബോൾ ലീഗിലെ കളിക്കാരിൽ ഒരാളായിരുന്നു “മുട്ടിൽമേൽ പ്രതിഷേധങ്ങൾക്കു” തുടക്കമിട്ടത്. സാധാരണ അമേരിക്കൻ ദേശിയ ഗാനം ആലപിക്കുമ്പോൾ അമേരിക്കൻ പൗരന്മാർ എഴുന്നേറ്റു നിൽക്കുകയാണ് പതിവ്. എന്നാൽ ആ പതിവ് തെറ്റിച്ചു,  ദേശിയ ഗാനം മുഴക്കിയപ്പോൾ  കോളിൻ  മുഴങ്കാലിൽ നിന്നു രാജ്യത്തെ  വംശീയ അതിക്രമങ്ങൾ ക്കെതിരെയും പോലീസിന്റെ നാരയാട്ടിനെതിരെയും പ്രതിഷേധിച്ചു.  
  എന്നാൽ കോളിൻസ്ന്റെ പ്രവർത്തി  ഇന്ന് അമേരിക്കൻ പോലീസ്  സംഘർഷത്തിനു അയവു വരുത്താൻ  കടം എടുക്കുകയാണ്.  അമേരിക്കയുടെ പ്രധാന നഗരങ്ങളായ മയാമിയിലും, ന്യൂയോർക്കിലും,ഡാലസിലും പോലീസ് സമരക്കാരുടെ  മുമ്പിൽ മുട്ടുകുത്തി സമരാനുകൂലികൾക്കു ഐക്യദാർട്യം പ്രഖ്യാപിചു അവരുടെ തോളത്തു തട്ടി സമാശ്വസിപ്പിക്കുന്ന രംഗങ്ങളാണ് നാം കണ്ടത്. അടിച്ചമർത്തപെട്ടവന്റയും, പീഡിതന്റെയും വികാരങ്ങളെ വിലമതിച്ച് “നാം തുല്യരാണ്” എന്ന സന്ദേശമാണ് മേലധികാരികൾ സമരക്കാർക്കു നൽകുന്നത്.
ബൈബിൾ പറയുന്നു :അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തു യേശുവിൽ ഒന്നത്രേ (ഗലാത്യൻസ് 3 :28)
 യെഹൂദനും യവനനും,ദാസനും യജമാനനും,ആഫിക്കൻ അമേരിക്കനും, കോക്കേഷനും,എന്നു വേണ്ട ഭാരതീയനും ക്രിസ്തുവിൽ ഒന്നായി ചേരുന്ന ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടത്രേ ദൈവം നമ്മെ വിളിച്ചത്. (Eph 1 :10) . അങ്ങനെയെങ്കിൽ നമുക്കിടയിലും ഉള്ള ഭിന്നതകളും, വാക്പോരുകളും, വലുപ്പചെറുപ്പ കാഴ്ചപ്പാടും, ജാതി  വേർതിരിവുകളും മറന്നു നിത്യതയുടെ പ്രത്യാശകായി ഉണരാം.
 വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക. (Ps 95:6)
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here