ക്രിസ്തുശിഷ്യനും അവന്റെ ഭൗമികാവശ്യങ്ങളും

ക്രിസ്തുശിഷ്യനും അവന്റെ ഭൗമികാവശ്യങ്ങളും

ലേഖനം

ക്രിസ്തുശിഷ്യനും അവന്റെ ഭൗമികാവശ്യങ്ങളും

പാസ്റ്റർ കെ.എ. തോമസ്, ഹൈദരാബാദ്

ലോകത്തിൽ പിറന്നുവീഴുന്ന ഏതൊരു മനുഷ്യനും ജീവിക്കുന്ന കാലത്തോളം വിവിധങ്ങളായ ഭൗതികാവശ്യങ്ങൾ ഉണ്ട്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, പ്രാണവായു ഇവയെല്ലാം ആ കൂട്ടത്തിൽ പ്രഥമസ്ഥാനത്തു നിലകൊള്ളുന്നു. മനുഷ്യൻ്റെ അദ്ധ്വാനം വിശ്രമമില്ലാത്ത നെട്ടോട്ടം ഇവയെല്ലാം ഈ ആവശ്യങ്ങൾ നേടുന്നതിനു വേണ്ടിയാണ്. എത്ര നേട്ടങ്ങൾ കൈവരിച്ചാലും മനുഷ്യൻ്റെ ആഗ്രഹങ്ങൾക്ക് മതിവരുന്നില്ല. ദൈവജനങ്ങളുടെ ഇടയിലും അത്യാർത്തിക്ക് കാര്യമായ കുറവുണ്ടെന്ന് തോന്നുന്നില്ല. ഇന്നിൻറെ പശ്ചാത്തലത്തിൽ ഈ ചിന്ത വളരെ പ്രസക്തമാണ്. 

അതായത് വ്യത്യസ്‌തത പശ്ചാത്തലം, ശാരീരിക, മാനസിക, ആത്മിക, സാമ്പത്തിക മണ്‌ഡലങ്ങൾ, തലമുറകളൂടെ വിദ്യാഭ്യാസം... ഇതര സംഗതികൾ ഇതിന്റെ പിന്നിൽ നിലകൊള്ളുന്നുണ്ടെങ്കിലും, തിരുവെഴുത്തിൽ യേശുക്രിസ്തുവിൻറെ പ്രസ്‌താവന നിങ്ങൾ വിചാരപ്പെടരുത്' എന്നാണ്. വിചാരപ്പെടാതിരിക്കാൻ സാധാരണക്കാരന് കഴിയുകയില്ല. എന്നാൽ ഒരു ദൈവപൈതലിന് കഴിയും കഴിയണം. മത്താ.6:25-34 വരെ ക്രിസ്തു‌ശിഷ്യനും, അവൻ്റെ ഭൗമികാവശ്യങ്ങളും വ്യക്തമായി ക്രിസ്‌തു വെളിപ്പെടുത്തിയിരിക്കുന്നു. 

പ്രധാനമായി മൂന്നു വിഷയങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നതിൽ മൂന്നിട്ടുനിൽക്കുന്ന പ്രബോധനം വിചാരപ്പെടരുത്. ഈ ഭാഗത്തു നാലു പ്രാവശ്യം 'വിചാരപ്പെടരുത് എന്ന പ്രസ്‌താവന വിഷയത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തിയിരിക്കുന്നു. പൊതുവെ വിചാരപ്പെടുന്ന പ്രകൃതിയുള്ള മനുഷ്യന് വിചാരപ്പെടാതിരിക്കാൻ കഴിയുമോ? ക്രിസ്‌തു വിചാരപ്പെടരുത് എന്ന് 4 പ്രാവശ്യം പറഞ്ഞിരിക്കുന്നതിൻ്റെ പിന്നിൽ അടങ്ങിയിരിക്കുന്ന വസ്‌തുതകൾ, ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഭാവി ഇവയോടുള്ള ബന്ധത്തിലാണ്. ഇവ നാലും മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്തതും ചിന്തിക്കാതിരിക്കാൻ സാദ്ധ്യമല്ലാത്തതുമാണ്. വിചാരപ്പെടുന്നതിനാൽ നീളത്തോടു ഒരു മുഴം കൂട്ടുവാനോ കുറയ്ക്കുവാനോ കഴിയുകയില്ല. മനുഷ്യന്റെ പരാതികളും പരിമിതികളും നന്നായി അറിയാവുന്ന സർവ്വ ജ്ഞാനിയായ ക്രിസ്തുനാഥന്റെ പ്രസ്‌താവന എന്നയോ ചിന്തനീയം വിചാരപ്പെടരുത് അതിനു സാധാരണക്കാരന് കഴിയുകയില്ല. എന്നാൽ ഒരു ക്രിസ്‌തുശിഷ്യന് കഴിയണം സകല ചരാചരങ്ങളെയും സൃഷ്ട‌ിച്ച - ഒന്നുമില്ലായ്മ‌യിൽ നിന്നും സകലത്തെയും വിളിച്ചുവരുത്തിയ അതുല്യനായ ക്രിസ്‌തുവിന്റെ വാക്ക് ഒരു ക്രിസ്തുശിഷ്യൻ തിരിച്ചറിയണം. ഏറ്റെടുക്കാൻ തയ്യാറാകണം. വിചാരപ്പെടരുത് എന്ന് കർത്താവു പറയുന്നതിൻ്റെ വിശദീകരണം.

വിചാരപ്പെടരുത് എന്ന് കല്പ്പിച്ച കർത്താവ് വെളിപ്പെടുത്തുന്ന പ്രധാന സംഗതികൾ ഒരു ക്രിസ്‌തുഭക്തനെ ആവേശം കൊള്ളിക്കുന്ന ചിന്തകളാണ്. സകലത്തെയും സൃഷ്‌ടിച്ചവനായ ദൈവം സകലത്തെയും കരുതുന്നു. അതായത്, ആകാശത്തിലെ പറവ, വയലിലെ താമര, ഭൂമിയിൽ മളയ്ക്കുന്ന പുല്ല് ഇവ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവിക കരുതലിന്റെ ആഴവും വിലയും ക്രിസ്‌തുശിഷ്യന്മാർക്ക് കാണിച്ചുകൊടുക്കുന്നു. 

ആകാശത്തിലെ പറവകളെ ശ്രദ്ധയോടെ ദൈവം പുലർത്തുന്നെങ്കിൽ അവിടുത്തെ സാദൃശ്യത്തിലും സ്വരൂപത്തിലും സഷ്‌ടിച്ച മനുഷ്യനോട് എത്രയധികം കരുതലുള്ളവനാണ് ദൈവം. ദൈവത്തിന്റെ കരുതൽ തിരിച്ചറിയുന്നവർ എന്നും ജയാളികളായിരിക്കും. കാരണം, ക്രിസ്തു‌ ജയിച്ച ദൈവമാണ് - ഇവിടെ പരാജയത്തിനു സ്ഥാനമില്ല. മറ്റൊരു പ്രസ്താവന വയലിലെ താമര എങ്ങനെ വളരുന്നു. ചെളിയിൽ ഉരുവാകുന്ന താമരയ്ക്ക് വിശിഷ്ടമായ ഭംഗി നൽകി ആകർഷകമാക്കുന്ന ദൈവം അതിന്റെ അതുല്യത വെളിപ്പെടുത്തുന്നു. ശലോമോൻ രാജാവു പോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല. തന്നിലേക്കു നോക്കി നെടുവീർപ്പുകളും ഭാരങ്ങളും ചോദ്യങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ക്രിസ്തു ശിഷ്യൻ ചിന്തിക്കുക, ദൈവത്തിൻ്റെ കൈവിരുതിനാൽ, ചിന്തയാൽ സൃഷ്ടിക്കപ്പെട്ട താമര എങ്ങനെ വളരുന്നു. മനസിനു കളിർ നൽകുന്നു. ഇതെല്ലാം ക്രിസ്തുനാഥന്റെ വലിയതും അധികാരവുമാണ് വെളിപ്പെടുത്തന്നത്. ഇവയെ ഇപ്രകാരം മനോഹരമാക്കുവൻ ദൈവത്തിനു കഴിയുമെങ്കിൽ ക്രിസ്തു‌വിനായി സമർപ്പിക്കപ്പെട്ടു നിലകൊള്ളുന്ന ക്രിസ്തുശിഷ്യനെ മാനിക്കാതെ മറന്നുകളയുന്നവനല്ല നമ്മുടെ നാഥനായ കർത്താവ് അതിനാൽ

വിചാരപ്പെടാതെ നമുക്ക് കർത്താവിനെ പിൻതുടരാം മറ്റൊരു ചിന്ത വയലിലെ പുല്ല് ഇന്ന് മുളയ്ക്കുന്നതും നാളെ വാടിപ്പോകുന്നതുമായ പുല്ലിനെ ദൈവം ഇങ്ങനെ ചമയ്ക്കുന്നു എങ്കിൽ നമ്മെ എത്രയധികം. ഈ സ്നേഹത്തിനു മുമ്പിൽ എങ്ങനെ കുറുക്കുവഴികൾ സ്വീകരിപ്പാൻ കഴിയും. അപ്പൊസ്‌തലനായ പൗലൊസ് പറയുന്നു. ക്രിസ്തുശിഷ്യൻ അനാഥനല്ല, ക്രിസ്തുവിൽ സന്തോഷിപ്പീൻ സകല ചിന്താകുലവും അവിടുത്തെ മുൻപിൽ ഇട്ടുകൊൾക നമ്മെ ശക്തനാക്കുന്നവൻ മുഖാന്തരം നാം സകലത്തിനും മതി യായവരായിത്തീരുന്നു. ലോകപിതാക്കന്മാർ നമുക്കായി കരുതുന്നു എങ്കിൽ എത്ര മനോഹരമായിരിക്കും നമ്മുടെ സ്വർഗ്ഗീയപിതാവിൻ്റെ കരുതലും സംരക്ഷണവും. കാപട്യമില്ലാതെ, അന്യായചിന്തകളില്ലാതെ അഭ്യാസപ്രകടനങ്ങൾ മതിയാക്കി യഥാർത്ഥ ക്രിസ്‌തു ശിഷ്യനായി മുന്നോട്ടുനീങ്ങിയാൽ,

ഒരു ക്രിസ്തുശിഷ്യൻ്റെ ശാരീരിക, ആത്മിക, ഭൗതിക ആവശ്യങ്ങൾക്ക് മതിയായ ക്രിസ്തുനാഥൻ നമ്മെ പുലർത്താൻ മതിയായവനെന്ന ചിന്ത ഈ ഉദാഹരണങ്ങളിൽകൂടി വ്യക്തമാകുന്നു. ക്രിസ്‌തുവിൻ്റെ ഉറപ്പേറിയ വാഗ്‌ദാനം ഇതൊക്കെയും നിങ്ങൾക്കു കിട്ടും, വ്യവസ്ഥ മുമ്പെ അവൻ്റെ രാജ്യവും നീതിയും അന്വേഷിപ്പീൻ അതിനാൽ നാം വിചാരപ്പെടരുത്. മാനസീകസംഘർഷം പിടിച്ചടക്കുവാൻ ദൈവം നൽകുന്ന പ്രധാന ചിന്ത ആദ്യം ദൈവത്തെയും അവിടുത്തെ രാജ്യത്തെയും അന്വേഷിക്കുക. ദൈവം നമുക്ക് ജീവൻ നൽകി എങ്കിൽ നമ്മുടെ എല്ലാ ആവശ്യവും നിറവേറ്റുവാൻ അവിടുന്ന് ശക്തനാണ്. സാധാരണക്കാരന് കഴിയാത്തത് ക്രിസ്‌തുശിഷ്യന് കഴിയണം. വിചാരപ്പെടാതെ ദൈവീകകരുതൽ തിരിച്ചറിഞ്ഞ് ക്രിസ്തുശിഷ്യനായി മുന്നേറാം.

Advertisement

Advertisement