സ്വാതന്ത്ര്യം എന്നാല്‍.. 

0
2770

സ്വാതന്ത്ര്യം എന്നാല്‍.. 

ജെസി സാജു

ന്ന് ആഗസ്റ്റ് 15, ഇന്ത്യ മഹാരാജ്യത്തെ 130 കോടിയിലധികം ജനങ്ങൾ 74 മത് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യം എന്ന വാക്ക് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ദിനം. 

സ്വാതന്ത്ര്യം മനുഷ്യന് ജീവനേക്കാള്‍ വിലയേറിയത് എന്നാണല്ലോ ചൊല്ല്. അതേ, മറ്റെന്തെല്ലാം ഉണ്ടെങ്കിലും മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷം സ്വാതന്ത്ര്യം ആണ്.

എല്ലാവരും, കുട്ടികളും മുതിർന്നവരും യുവാക്കളും,  സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അവരുടെ ഒരു സ്വകാര്യ ലോകത്തിൽ ജീവിക്കാൻ കൊതിക്കുന്നവരാണ് എല്ലാവരും. എന്തിനാണ് കയീന്‍ ഹാബേലിനെ കൊന്നത്? തന്റെ ലോകത്തില്‍ ഹാബേല്‍ കടന്നുവരുന്നത് കയീനു ഇഷ്ടപ്പെട്ടില്ല.

യേശുക്രിസ്തു ലോകത്തിൽ വന്നത് തന്നെ നമുക്ക് സ്വാതന്ത്ര്യം നൽകാനാണ്. അതാണ്‌ യഥാര്‍ത്ഥസ്വാതന്ത്ര്യം.

പുത്രന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും (യോഹന്നാന്‍ 8.36). ആ സ്വാതന്ത്ര്യം നിത്യമാണ്. മറ്റേതു സ്വാതന്ത്ര്യവും ആരിൽ നിന്നോ, എന്തിൽ നിന്നോ ഒക്കെയുള്ള ഒരു ഒളിച്ചോട്ടം ആണ്.

പലർക്കും സ്വാതന്ത്ര്യം അവർക്കു പാപം ചെയ്യാനുള്ള ഒരു അവസരം കൂടെയാണ്. ഭാര്യയുടെ അഭാവത്തിൽ ഭർത്താവും, ഭർത്താവിന്റെ അഭാവത്തിൽ ഭാര്യയും പാപത്തിന്റെ അവസരങൾ ദുരുപയോഗിക്കുന്ന അനേകരെ നമുക്ക് കാണാന്‍ കഴിയും.. യുവ തലമുറയിലും , മാതാപിതാക്കളുടെ അഭാവത്തിൽ തെറ്റുകളിലേക്ക് വഴുതി വീഴാൻ ആഗ്രഹിക്കുന്നവര്‍ അനേകരാണ്.

ഒന്നാം മനുഷ്യനായ ആദം മുതൽ ഭൂമിയിൽ പാപത്തിന്റെ അടിമത്വവും, അതിന്റെ ഫലമായ ഭയവും മനുഷ്യനിൽ ഉളവായി. പാപത്തിനു ശേഷമുണ്ടാകുന്ന ഭയം ആണ് അവനെ ദൈവത്തിൽ നിന്നു ഓടി ഒളിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ അവസ്ഥക്കാണ് ഒരു വ്യത്യാസം ഉണ്ടാകേണ്ടത്.
പാപത്തിന്റെ അടിമത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യം. പാപ സ്വഭാവങ്ങളാകുന്ന മദ്യപാനം, വ്യഭിചാരം, പക, പിണക്കം എന്നീ മേഖലകളിലൊക്കെ നമുക്ക് സ്വാതന്ത്ര്യം ആവശ്യമുണ്ട്.

പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, അതാണ്‌ യഥാര്‍ത്ഥ സ്വാതത്ര്യം. എന്നാല്‍ മനുഷ്യനായി ജീവിക്കുന്ന ആര്‍ക്കും പാപത്തില്‍ നിന്ന് സ്വാതന്ത്ര്യം സാധ്യമല്ല എന്ന് ചിന്തിക്കുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് യേശു ക്രിസ്തു ദൈവത്തിന്റെ പുത്രനായി, അതേസമയം, മനുഷ്യനെ മനസ്സിലാക്കാൻ മനുഷ്യ വേഷത്തിൽ മനുഷ്യ വർഗത്തോടൊപ്പം ജീവിച്ചത്… നമ്മെപ്പോലെ ഒരു മനുഷ്യനായിത്തീര്‍ന്നിട്ടും പാപരഹിതനായി ജീവിച്ച യേശു നമുക്ക് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്.

പാപത്തില്‍ നിന്ന് സ്വാതന്ത്ര്യമുള്ള ഒരു ജീവിതം സാധ്യമാക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. വിജയിയായ യേശുവിനെ നമ്മില്‍ ജീവിക്കാന്‍ അനുവദിക്കുക. യഥാർത്ഥ സ്വാതന്ത്ര്യം കരസ്ഥമാക്കാം.

വഴിയും സത്യവും ജീവനുമായ യേശുക്രിസ്തു നമ്മില്‍ ജീവിക്കട്ടെ. അതിനായി നമ്മെ അടിമപ്പെടുത്തുന്ന നമ്മുടെ ജീവന്‍, നമ്മുടെ സ്വഭാവം യേശുവിന് അടിയറവ് വയ്ക്കാം. ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം രുചിച്ചറിയാം.

ഭാരതം ഒരിക്കൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്‍റെ അടിമത്തത്തില്‍ ആയിരുന്നല്ലോ. ദേശ സ്നേഹികളായ നിരവധി പേരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമായി നാമിന്നു സ്വാതന്ത്ര്യം അനുഭവിക്കുന്നു. ഇത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണ്. അതിന്റെ വില കുറച്ചു കാണിക്കാനാവില്ല. എന്നാല്‍ ഇത് നമ്മുടെ മരണം കൊണ്ട് തീരുന്ന തൽകാലിക സ്വാതന്ത്ര്യമാണ്. എന്നാൽ യേശുവിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം മരണത്തെയും മറികടന്നു, നിത്യ നിത്യ യുഗങ്ങൾ നീണ്ടു നിൽക്കുന്ന ശാശ്വത സ്വാതന്ത്ര്യം ആണ്. അതു നമുക്ക് ഇപ്പോഴേ ആസ്വദിച്ചു ജീവിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ സുവാര്‍ത്ത. ആ സ്വാത്രയത്തിനായി നാം യേശുവിന്റെ അടിമയാകാം. ആ അടിമത്വമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here