ഐഡന്റിറ്റി ക്രൈസിസ്

ഐഡന്റിറ്റി ക്രൈസിസ്

'ച്യൂയിംഗം' പോലെയാകുന്ന അനുശോചനങ്ങൾ 

ഡോ. ജോൺ. കെ. മാത്യു

അടുത്തയിടെ അല്‌പം ദൂരെയൊരിടത്ത് ഒരു ശവസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കേണ്ടി വന്നു. അനുശോചന പ്രസംഗത്തിനെഴുന്നേറ്റ ഒരു വ്യക്തിയെ അദ്ധ്യക്ഷൻ പരിചയപ്പെടുത്തി. പതിമൂന്നാമതു പി.സി.നാക്കിൻ്റെ പെൻസിൽവേനിയാ പ്രതിനിധി പത്രോസ് പറമ്പിലിൻ്റെ അടുത്ത ബന്ധു പാപ്പച്ചൻ പാറയിൽ (പേരുകൾ സാങ്കല്‌പികം) ഇപ്പോൾ അനുശേഷചനം അറിയിക്കും. അനുശോചനം എന്നങ്ങ് തീർത്തു പറയാൻ പറ്റാ ത്തതുകൊണ്ട് ഇപ്പോൾ അത് അനുശോചനം കം പ്രത്യാശ കം ആശംസ എന്നായി മാറി യിട്ടുണ്ട്.

സാന്ദർഭികമായി എഴുതുകയാണ് നമ്മുടെ ശവസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നത് ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നതിനു തുല്യമാണ്. ആശംസയാണോ, അനു ശോചനമാണോ, ആശംസയാണെങ്കിൽ മരിച്ച വ്യക്തിക്കാണോ, അതൊ മരിക്കാതെ ശേഷി ച്ചവർക്കാണോ എന്നൊന്നും അറിയില്ലെങ്കിലും, നമ്മുടെയിടയിൽ ഈ പ്രക്രിയയുടെ ഒരു അനുസൃത പ്രവാഹമാണ്. ആശംസയായാലും, അനുശോചനമായാലും 'ച്യൂയിംഗം' പോലെയാണ്. ചവച്ചാൽ തീരത്തുമില്ല. ആരും വിഴുങ്ങുന്നതുമില്ല.

എഴുതിവന്ന വിഷയത്തിലേക്ക് കടക്കട്ടെ. ബന്ധം പറഞ്ഞുള്ള ഐഡൻറിറ്റി രൂപ വൽക്കരണം നമ്മുടെയിടയിൽ പല മേഖലകളിലും കാണാം. പ്രശസ്‌തരായ ആരെങ്കിലും മരിച്ചാൽ ഉടൻ 'ബഡി' ആയിരുന്നു എന്നു തോന്നുംവിധം ഒരു ലേഖനം പടയ്ക്കും. ഇല്ലെ ങ്കിൽ ഒപ്പമുളള ഒരു ചിത്രം പ്രസിദ്ധീകരിക്കും. ഇതിനുള്ള സാവകാശം കിട്ടിയില്ലെങ്കിൽ പേരെടുത്തവർക്കൊപ്പം വേദി പങ്കിട്ടു, ഒരു ട്രയിനിൽ യാത്ര ചെയ്‌തു തുടങ്ങി ഏതൊക്കെ തരത്തിൽ കൂട്ടിക്കുരുക്കാമോ അതെല്ലാം ചെയ്യും. ഇതിൻ്റെയെല്ലാം പിൻപിൽ ഒന്നേയുള ളൂ. ഞാനൊരു വലിയ സംഭവമാണ് മറക്കുരുതെന്നതാണത്. എന്നാൽ ഇതൊരു അസുഖ മാണ്, അതിന്റെ പേരാണ് 'ഐഡൻ്റിറ്റി ക്രൈസിസ്'. ഏതെങ്കിലും തരത്തിലുളള ക്രൈസിസ് എല്ലാവർക്കുമുണ്ടെങ്കിലും ഐഡൻ്റിറ്റി ക്രൈസിസ് സഹതാപമുളവാക്കുന്നതാണ്. എന്തെ ന്നാൽ തങ്ങൾ ആരാണ് എന്ന് അവർ അറിയുന്നില്ലല്ലോ. മാത്രമല്ല അവരവരെക്കുറിച്ച് അറിയുക എന്നതാണ് ഏറ്റവും വലിയ അറിവ്.

മൂത്താം പാക്കൽ കൊച്ചുകുഞ്ഞ് ഉപദേശി എന്ന ധിഷണശാലി ജീവിച്ചിരുന്നത് (1883-1945). ഏതാണ്ടൊരു നൂറ്റാണ്ടിനു മുൻപാണ്. ദൈവവാത്മ പ്രേരിതനായി അദ്ദേഹം അനവധി ഗാനങ്ങൾ രചിച്ചു. അദ്ദേഹം അവ കുറിക്കുന്ന കാലം അച്ചടി സാധാരമായിരു ന്നില്ല. ടേപ്പ് റിക്കാർഡർ എന്നു ഇവിടെ ആരും കേട്ടിരുന്നില്ല. സി.ഡിയൊ, ഫ്ളാഷ് ഡ്രൈവോ പാശ്ചാത്യ ലോകത്തിൻ്റെ പോലും സ്വപ്‌നങ്ങളിൽ ഉണ്ടായിരുന്നില്ല. സമൂഹ മാധ്യമമൊ, അതിന്റെ റെയ്ഞ്ചോ, റെയ്‌റ്റോ, വൈറൽ വ്യാപനമോ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം ദൈവാത്മ പ്രേരിതനായ് തൻ്റെ ശുശ്രൂഷ ചെയ്തു.

തന്റെ സിദ്ധിയും സർഗ്ഗവാസനയും സംഗീത സൃഷ്‌ടിക്ക് സമർപ്പിച്ചു. അദ്ദേഹം കട ന്നുപോയി. കാലവും കുറെ കടന്നുപോയി. പക്ഷെ കാലാതീതമായ അദ്ദേഹത്തിന്റെ കവി തകൾ നിലനിന്നു. താൻ സ്വപ്‌നം കാണാത്ത മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ കൾവഴി ആയിരമായിരം ആളുകൾ ആ സ്വർണവരികൾ ആസ്വദിക്കുന്നു. ഇതൊന്നും മുന്നിൽക്കണ്ടായിരുന്നില്ല ആ ധന്യാത്മാവ് തൻ്റെ ധർമം നിറവേറ്റിയത്. പക്ഷെ, കാലത്തിന് അത് കണ്ടില്ലെന്നു നടിക്കാനായില്ല.

പേരിനുവേണ്ടി ചെയ്യുന്ന അഡീഷണൽ ഫിറ്റിങ്സ് എല്ലാം പേരില്ലായ്‌മയിലേക്കാണു വിരൽ ചൂണ്ടുന്നത്. ദൈവം ഏല്‌പിച്ചു എന്നു ബോധ്യമുള്ള കാര്യങ്ങൾ ചെയ്യുക. അത് ദൈവാത്മ പ്രേരിതമായി ചെയ്യുക. പിന്നെ, ഏതൊരാളിൻ്റെയും ഏറ്റം മാന്യമായ ഐഡൻ്റിറ്റി ഞാൻ ഇന്നയിടത്ത് ഇന്നാരുടെ മകനാണ്/മകളാണ് എന്നു പറയുന്നതുതന്നെയാണ്.

Advertisement

Advertisement