എല്ലായിടത്തും ഇരുമ്പും കളിമണ്ണും 

എല്ലായിടത്തും ഇരുമ്പും കളിമണ്ണും 

എല്ലായിടത്തും ഇരുമ്പും കളിമണ്ണും 

വചനത്തിലെ നെബൂഖദ്‌നേസർ കണ്ട ബിംബത്തിലെ  റോമാ സാമ്രാജ്യം കഴിഞ്ഞാൽ  ഒരു സങ്കര സാമ്രാജ്യം ഇരുമ്പും കളിമണ്ണും  ചേർന്നതാണല്ലോ "കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും" (ദാനി:2:41,42) ലോകവ്യാപകമായി  ജനാധിപത്യവും  ഏകാധിപത്യവും  ഇടകലർന്നു  നമിക്കിന്നു കാണാം. രാഷ്ട്രീയ ലോകത്തു മാത്രമല്ല  ആത്മീക ലോകത്തും  ഈ ചിത്രം സത്യമാണ്.  നെബൂഖദ്‌നേസർ  കണ്ട വിഗ്രഹത്തിലെ  കാല്പത്തി  ഒഴിച്ചെല്ലാം ഒറ്റലോഹമാണ്. ഒടുവിലാണ്  ഈ സങ്കര വ്യവസ്ഥ.  തകരാൻ പോകുന്നതിനു മുൻപാണ്  ഈ സങ്കര ഇനം  എന്നതും ചിന്തനീയമാണ്.   ഇന്നും രാജാക്കന്മാർ ഭരിക്കുന്ന,  സ്വേച്ഛാധിപന്മാർ പാർട്ടിയുടെ മറവിൽ ഭരിക്കുന്ന -  രാജ്യങ്ങളുണ്ടെങ്കിലും  ഭരണത്തിന്റെ താഴെ തട്ടിലേക്ക് പോകുമ്പോൾ  ജനപ്രധിനിത്യ   സംവിധാനങ്ങൾ  ഉപയോഗിക്കുന്ന രാജ്യങ്ങളും ഉണ്ട്.  

സംവിധാനം എന്താണെങ്കിലും  ഇതെല്ലാം  തവിടുപൊടിയാകുന്ന  കാലം ആസന്നമായി.  അധികാരവും  സമ്പത്തും  ഉള്ളവർ  സര്വ്വശക്തിയോടെ  അതുപയാഗപ്പെടുത്തുന്ന കാലമാണ്. കൈതൊടാതെ  ഒരുകല്ല് വരുന്നതിനു മുൻപ്  ദൈവം അതനുവദിക്കുന്നതാണ്. (vs 45) രസാവഹമായ  കാര്യം  സഭയും  ഇതേ  സംവിധാനമാണ്  ലോകവ്യാപകമായി  അവലംബിക്കുന്നത്.  ഒന്നുകിൽ  ഇരുമ്പ്  അല്ലെങ്കിൽ കളിമണ്ണ്  അല്ലെങ്കിൽ  രണ്ടും കൂടി.  

മോശയുടെ  കാലം തുടങ്ങി  ഭരണത്തിൽ  പ്രാപ്തന്മാരെയും  വിശ്വസ്തന്മാരെയും ചുമതലകൾ ഏൽപ്പിക്കുന്നത്  കാണാം,(പുറപ്പാട്.18:21-24) പുതു നിയമത്തിലും അപ്പോസ്തലന്മാർ  ഇതുതന്നെ  ചെയ്യുന്നത് കാണാം (അപ്പൊ പ്ര:6.3) - എന്നാൽ  ഇരുമ്പും കളിമണ്ണുമാകുന്നത് - അവരെ   ആക്കുന്നവരുടെ മേലിൽ  ആകാൻ  ഈ പ്രാപ്തന്മാർ ഉദ്യമിക്കുമ്പോഴാണ്. അല്ലെങ്കിൽ  ദൈവം  ആക്കുന്നവരേ  ഇല്ല - നമ്മള് തന്നെ ആയിക്കോണം  എന്ന ചിന്ത ഭരിക്കുമ്പോഴാണ്.  കൂലംകഷമായി  ചിന്ദിച്ചാൽ  ഇവരെല്ലാം മനുഷ്യരായതുകൊണ്ടും,  തമ്മിൽ തമ്മിൽ ന്യൂനത  അറിയാവുന്നവരായതു കൊണ്ടും, അധ്യക്ഷ സ്ഥാനം   നല്ലവേലയാണന്നു  അറിയാവുന്നവർക്ക്  അതിനവസരം  അവർ സ്വയം  ഉണ്ടാക്കിപോകുന്നതാണ്.   ദൈവം ആക്കാനൊന്നും  അവർ കാത്തിരിക്കില്ല.  ഈ പ്രക്രിയയിൽ പെട്ടുപോയാൽ  പിന്നെ  തലയൂരിപ്പോരാൻ അത്ര എളുപ്പമല്ല. 

ഒരിക്കൽ ഈ ചക്രവ്യുഹത്തിൽ  അകപ്പെട്ടാൽ  പണം, സ്വാധീനം, ശുശ്രൂഷ, അവസരം, പാരമ്പര്യം, നയതന്ത്രജ്ഞത, മാധ്യമം, ചാരിറ്റി,   ഇവാൻജെലിസം, മിഷൻസ്, സഭാസ്ഥാപന  യജ്ഞങ്ങൾ, വൈദിക വിദ്യാഭ്യാസ  സ്ഥാപനങ്ങൾ, യുവജന സംഘടന  എല്ലാം, എല്ലാറ്റിനുമുപരി  നീ എന്റെ പുറം ചൊറിയാമെങ്കിൽ  ഞാൻ നിന്റെ  പുറം ചൊറിയാം എന്ന  സഹകരണ തത്വം  ഇവിടെ  ആത്യന്തിക  ഉദ്ദേശത്തിനായി ഉപയോഗിക്കപ്പെടും. സർവരെയും ഇതിൽ പെടുത്താൻ പറ്റില്ല - എല്ലാവരുമല്ല, എപ്പോഴുമല്ല - 

നാളെ  സഭാ ചരിത്രകാരന്മാർക്കു  ഗവേഷണ  ബിരുദം  കിട്ടാനുപകരിക്കുന്ന  പാഠ്യ വിഷയമാണിത്. 

കുശാഗ്ര ബുദ്ധിയുള്ളവർ  ജയിക്കാൻ വേണ്ടിയല്ലെങ്കിലും  ജനാധിപത്യ വ്യവസ്ഥയിൽ എന്റെ പുറകെ എതിരാളിയെ വരുത്താനുള്ള  പണി എന്റെ കയ്യിൽ  ഉണ്ടെന്നു തെളിയിക്കും.  ജയിച്ചവന്റെ  പണം  ചോർത്താൻ  കിടക്കട്ടെ ഒരു കേസും കൂടി എന്ന നിലയിൽ ഏറ്റവും ചെലവ് കുറഞ്ഞ   വ്യവഹാരത്തിൽ ഏർപ്പെടും.   ജയിച്ചവൻ ജയം നിലനിർത്താൻ  എത്ര വേണമെങ്കിലും  ചിലവാക്കും.

കർത്താവു  ഇതിലൂടെയെല്ലാം തെളിയിക്കുന്നതെന്താണ് ?  ഇവിടെ  ജ്ഞാനം കൊണ്ടാവശ്യം!  മശിഹായ്ക്കു മാത്രമേ  ഇവിടെ നീതിയോടെ ഒരു രാജ്യം സ്ഥാപിക്കാനും ഭരിക്കാനും കഴിയൂ.  അത്  ലോക രാഷ്ട്രങ്ങളുടെ മേലാണെങ്കിലും  ദൈവത്തെ പ്രതിനിധീകരിക്കുന്ന  സഭയിലാണെങ്കിലും.  

എങ്ങനെയെല്ലാം കാര്യങ്ങൾ പരിണമിച്ചാലും അവിടെയും   സഭക്ക് പങ്കുണ്ട്. സഹസ്രാബ്ദത്തിന്റെ ഒടുവിലെന്താണ് നടക്കുന്നത് ?   "ഒരു ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും. അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും." (വെളിപ്പാട് 20:7-9)  ഒടുവിൽ, അതെ ! ഒടുവിൽ, "അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." (വെളി:22:5) 

പൊളിറ്റിക്സ്  എന്ന് നാം പറയുന്ന പദം ഭൂരിപക്ഷം  സന്തര്ഭങ്ങളിലും  നാം ധനാത്മകമായ അർത്ഥത്തിലല്ല  ഉപയോഗിക്കാറുള്ളത്. പക്ഷെ സാക്ഷാൽ പൊളിറ്റിക്സ്  നല്ല അർഥമുള്ളതാണ്. ബ്രിട്ടീഷ്  പ്രധാമന്ത്രി ആയിരുന്ന  ഉരുക്കു വനിത മാർഗരറ്റ്  താച്ചറുടെ വിയോഗത്തിൽ  തന്റെ സഹപ്രവർത്തകൻ  അവരെ അനുസ്മരിച്ചതിങ്ങനെയാണ്  "ഈ മഹതി  രാഷ്ട്രീയത്തിന്  മഹത്തരമായ  അർദ്ധം  നല്കിയവളാണ്,  അത് മറ്റൊന്നുമല്ല, സനാതന  തത്വങ്ങളുടെ  പ്രാവർത്തികതയാണ്  രാഷ്ട്രീയം."

നൂറ്റി തൊണ്ണൂറ്റി മൂന്ന്  അംഗ    രാജ്യങ്ങളുള്ള  യു എൻ  സൂക്ഷം ഇരിമ്പും  കളിമണ്ണുമാണന്നു കഴിഞ്ഞ മാസം തെളിയിച്ചു കഴിഞ്ഞു.  കൈതൊടാതെ  ഒരു കല്ല് വന്നുവീണു  ഇത് തവിടുപൊടിയാകുന്നത് (ദാനി:2:45)    ഇനി കണ്ടാൽ മതി. എണ്ണപ്പെട്ട ദിവസങ്ങളോ മാസങ്ങളോ  മതി എന്നാണ് പ്രവചന പഠിതാക്കളുടെ  നിഗമനം.  കാത്തിരുന്ന് കാണാം.

Advertisement